ദിലീപിന്റെ 148 -ാം ചിത്രം ഒരുങ്ങുന്നു
text_fieldsനടൻ ദിലീപിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. തെന്നിന്ത്യയിലെ വമ്പൻ ബാനർ ആയ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് നിർമാണം. രതീഷ് രഘുനന്ദൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി സിനിമകൾ നിർമ്മിക്കുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ 97-ാമത് ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ 18-ാമത് ചിത്രമായിരിക്കും ഇത്. ചിരഞ്ജീവിയും സൽമാൻ ഖാനും ഒന്നിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദർ’ ആണ് സൂപ്പർ ഗുഡ് ഫിലിംസ് അടുത്തിടെ നിർമ്മിച്ച ചിത്രം. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പനു’ശേഷം ഇഫാർ മീഡിയ ഒരുക്കുന്ന ചിത്രമാണിത്.
ജനുവരി 27ന് എറണാകുളത്ത് ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും നടക്കും. വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ കൂടുതൽ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ അന്ന് പുറത്തുവിടും. 28 മുതൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക. സുജിത് ജെ. നായരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പി.ആർ.ഒ: എ.എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.