ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ദിലീപ്, സോഷ്യൽ മീഡിയയിൽ പ്രതിഷേധം
text_fieldsകോഴിക്കോട്: ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിഥിയായി നടന്‍ ദിലീപിനെ ക്ഷണിച്ചത് വിവാദമാകുന്നു. നഗരസഭയുടെ ഔദ്യോഗിക ലോഗോയും ദിലീപിനെ കൊണ്ടാണ് പ്രകാശനം ചെയ്യിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തർ ദിലീപിനൊപ്പം നിൽക്കുന്ന ഫോട്ടോകളും പ്രചാരത്തിലുണ്ട്. നിലവില്‍ ആലുവ നഗരസഭയുടെ വൈസ് പ്രസിഡന്‍റാണ് ജെബി മേത്തർ.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തില്‍ പേര് വന്ന ശേഷം നടന്‍ ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതുപരിപാടിയാണ് നഗരസഭയുടെ ലോഗോ പ്രകാശനം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാവുകയും കേസില്‍ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിൽ ദിലീപിനെ ശതാബ്ദി ആഘേോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതിലാണ് പ്രതിഷേധം.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമുള്ള നഗരസഭകളില്‍ ഒന്നാണ് ആലുവ നഗരസഭ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്‍റെ നിലപാട് എന്തെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.