ദിലീപ്കുമാർ സ്റ്റുഡിയോയിലെത്തി; കൊച്ചിൻ ഇബ്രാഹീമിനെ പാടിക്കാൻ
text_fieldsമട്ടാഞ്ചേരി: കൊച്ചിൻ ഇബ്രാഹീം എന്ന ഗായകന് ഒരിക്കലും മറക്കാനാകില്ല ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിനെ. ഇബ്രാഹീമിന് ബോളിവുഡിൽ അവസരം ലഭിക്കാൻ റെക്കോഡിങ് സ്റ്റുഡിയോവിൽ വരെ ആ മഹാനടനെത്തി. മലയാളത്തിൽ കുറച്ച് സിനിമകളിൽ പാടിയ ഇബ്രാഹീമിന് ബോളിവുഡിൽ 'ആത്മരക്ഷ' ചിത്രത്തിൽ മുഹമ്മദ് റഫിക്ക് പകരം പാടാൻ അവസരം ലഭിച്ചപ്പോഴായിരുന്നു അത്.
അവസരം നൽകണമെങ്കിൽ റെേക്കാഡിങ് സമയത്ത് ദിലീപ്കുമാർ സ്റ്റുഡിയോയിൽ ഉണ്ടാകണമെന്നായിരുന്നു നിർമാതാവിന്റെ ഡിമാൻഡ്. ഇബ്രാഹീം ബാന്ദ്രയിലെ ദിലീപ് കുമാറിെൻറ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. റെേക്കാഡിങ് ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ദിലീപ് കുമാർ അവിടെ എത്തി. മഹാനടെൻറ സാന്നിധ്യത്തിൽ 'ജോബി തും പെ ദർദ്' ഗാനം പാടാൻ അവസരം ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ചിത്രം റിലീസ് ചെയ്തില്ല. ബോംബെയിൽ തുടരാൻ ദിലീപ്കുമാർ ആവശ്യപ്പെട്ടെങ്കിലും ഗൃഹാതുരത്വം ഇബ്രാഹീമിനെ കൊച്ചിയിലേക്ക് മടക്കിക്കൊണ്ടുവന്നു. അതോടെ ബോളിവുഡ് അവസരങ്ങൾ ലഭിച്ചില്ല.
1987ൽ 'ദുനിയാ' ചിത്രത്തിെൻറ ഷൂട്ടിങ്ങിന് കൊച്ചിയിലെത്തിയപ്പോഴാണ് സൗഹൃദം ആരംഭിക്കുന്നത്. ദിലീപ് കുമാറിനെയും മറ്റും ക്ഷണിച്ച് നാവിക ആസ്ഥാനത്ത് അന്നത്തെ നാവിക കമാൻഡിങ് ഓഫിസർ ഒരുക്കിയ ഗാനമേളയാണ് സൗഹൃദത്തിന് വഴിയൊരുക്കിയത്. മധുബെൻ മേരാ ദികാന... എന്ന ഗാനമാണ് ഇബ്രാഹീം ആദ്യം പാടിയത്. പാട്ട് കഴിഞ്ഞതോടെ ഒന്നുകൂടി പാടാൻ ദിലീപ് കുമാർ ആവശ്യപ്പെട്ടു. ഗാനമേള കഴിഞ്ഞതോടെ പാട്ടിൽ കൂടുതൽ ശ്രദ്ധിക്കണമെന്നു പറഞ്ഞ ദിലീപ്കുമാർ ഇബ്രാഹീമിനെ ബോംബെയിലേക്ക് ക്ഷണിക്കുകയായിരുന്നു. പല സംഗീത സംവിധായകരെയും പരിചയപ്പെടുത്തിക്കൊടുത്തു. ഹൈദരാബാദിലെ ഒരു ഗാനമേള, ഉന്നതരുടെ വിവാഹച്ചടങ്ങുകൾ എന്നിവയിൽ പാടുന്നതിന് ദിലീപ് കുമാർ ഇബ്രാഹീമിന് അവസരം ഒരുക്കിക്കൊടുത്തു. ആ വലിയ മനുഷ്യെൻറ ഹൃദയത്തിെൻറ എളിമ തന്നെ അത്ഭുതപ്പെടുത്തുന്നതായി ഇബ്രാഹീം 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.