മകൻ സിനിമക്കാരനാണെന്ന് അറിഞ്ഞത് പോസ്റ്ററിലൂടെ, സിനിമ ജീവിതം പിതാവിൽ നിന്ന് രഹസ്യമാക്കി ദിലീപ് കുമാർ; കാരണം...
text_fieldsസിനിമാ കഥക്ക് സമാനമാണ് ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ ജീവിതം. 1922 ഡിസംബർ 11ന് ലാല ഗുലാം സർവാർ ഖാന്റെയും ഭാര്യ ആയിഷ ബീഗത്തിന്റെയും പന്ത്രണ്ട് മക്കളിൽ ഒരാളായി ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിൽ ജനിച്ചു. പഴക്കച്ചവടക്കാരനായിരുന്നു പിതാവ്. മകനെ സിവിൽ സർവീസുകാരനാക്കണമെന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) നേടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.എന്നാൽ, പിതാവിന്റെ ആഗ്രഹത്തിന് വിപരീതമായി ദിലീപ് കുമാർ സിനിമയിൽ എത്തി. മുഹമ്മദ് യൂസഫ് ഖാനിൽ നിന്ന് ദിലീപ് കുമാറായത് പിതാവിനെ വളരെയധികം വേദനിപ്പിച്ചിരുന്നു.
മകന്റെ സിനിമാ പ്രവേശനം തുടക്കത്തിൽ പിതാവ് അറിഞ്ഞിരുന്നില്ല. നാല് വാർഷത്തോളം നടൻ ഈ വിവരം രഹസ്യമാക്കി വെച്ചു. 1947ൽ ജുഗ്നു എന്ന ചിത്രം പുറത്തിറങ്ങിയതോടെ രഹസ്യം പിതാവിന്റെ മുന്നിൽ അഴിഞ്ഞുവീണു. മകന്റെ സിനിമാ പ്രവേശനം ലാല ഗുലാം സർവാറെ വളരെയധികം വേദനിപ്പിച്ചു. തന്റെ സ്വപ്നങ്ങൾ തകർത്ത മകനോട് മിണ്ടാതെയായി. പിന്നീട് ദിലീപ് കുമാറും കുടുംബവും മുംബൈയിലേക്ക് താമസം മാറിയെങ്കിലും പിതാവുമായുള്ള ബന്ധം പഴയത് പോലെയായില്ല. സിനിമയിൽ വലിയ വിജയങ്ങൾ നേടിയെങ്കിലും അവസാനം വരെ പിതാവിന്റെ ആഗ്രഹം പൂർത്തീകരിക്കാത്തതിന്റെ വേദന നടന്റെ മനസിലുണ്ടായിരുന്നു.
ഹിന്ദി സിനിമകളിലെ ആദ്യ ഖാൻമാരിൽ ഒരാളായിരുന്നു ദിലീപ് കുമാർ.1944ൽ പുറത്തിറങ്ങിയ ജ്വാർ ഭട്ടയായിരുന്നു ആദ്യ ചിത്രം. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. 1998 ൽ പുറത്തിറങ്ങിയ കിലയാണ് അവസാന ചിത്രം. നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അന്താസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 2021 ജൂലൈ ഏഴിന് അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.