പ്രണയവും പ്രതികാരവുമായി അക്ഷയ് അജിത്തിന്റെ 'ദിൽ'
text_fieldsകൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകൻ അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദിൽ' . പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ സാരഥി യാണ് ഇഷാൻ. സഹായിയായ പ്രിയ സുഹൃത്തായ മനു, ഇവർ പരിചയപെടുന്ന ഡെൽന എന്ന മോഡലുമായി ഇഷാൻ പ്രണയത്തിലാകുന്നു. ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലെന, ആ യുവതി ഇവരുടെ ജീവിതത്തിലും പ്രണയത്തിലും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു.
പ്രണയവും, പ്രതികാരവും തന്നെയാണ് ചിത്രത്തിൻ്റെ കഥാസാരം. സാധാരണ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ഏറെ പുതുമയോടെ പ്രണയം ഈ ചിത്രം ഒപ്പിയെടുക്കുന്നു. മലയാളത്തിലെ പ്രശസ്തരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചിയിലും, ബാംഗ്ലൂരുമായി ചിത്രം ഉടൻ ചി ത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.