Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിക്കൊപ്പം...

മമ്മൂട്ടിക്കൊപ്പം ഡിനോ മോറിയയും; ആകാംക്ഷ ഉയർത്തി അഖിൽ അക്കിനേനിയുടെ 'ഏജന്റ്'

text_fields
bookmark_border
മമ്മൂട്ടിക്കൊപ്പം ഡിനോ മോറിയയും;  ആകാംക്ഷ ഉയർത്തി അഖിൽ അക്കിനേനിയുടെ ഏജന്റ്
cancel

ഖിൽ അക്കിനേനി , മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഢിയുടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'. ഏപ്രിൽ 28 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഡിനോ മോറിയ ഒരു നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.'ദി ഗോഡ്' എന്ന കഥാപാത്രമായിട്ടാണ് ഡിനോ എത്തുന്നത്. പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

മെഷീൻ ഗൺ പിടിച്ചുനിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. നീളൻ മുടിയും നരച്ച താടിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖത്ത് മുറിവുകൾ കൂടി കാണാം. ഇങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകർ.

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് നായിക.

ആദ്യ രണ്ട് ഗാനങ്ങൾ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhil Akkineni
News Summary - Dino Morea's Look post Out From Mammootty Akhil Akkineni Movie Agent
Next Story