സിനിമക്കായി 'മരത്തോക്കുകളുടെ' ചിത്രം പങ്കുവെച്ച് അലിഅക്ബർ; പൊട്ടുമോ ജീ എന്ന് ട്രോളന്മാർ
text_fieldsമലബാർ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന 1921 സിനിമയിൽ ഉപയോഗിക്കാനുള്ള തോക്കുകളുടെ ചിത്രം പങ്കുവച്ച് സംവിധായകൻ അലിഅക്ബർ. തടികൊണ്ട് നിർമിച്ച തോക്കുകളുടെ ചിത്രങ്ങളാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്നത്. 'ചലിച്ചു തുടങ്ങി, അനുഗ്രഹാശിസ്സുകളോടെ.നിങ്ങളുടെ പ്രാർഥന ലക്ഷ്യം കാണുക തന്നെ ചെയ്യും'എന്ന കുറിപ്പും ഒപ്പമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിനുതാഴെ ട്രോളന്മാരുടെ വിളയാട്ടമാണ്. തോക്കുകൾ പൊട്ടുമോ എന്നാണ് ചിലർക്ക് അറിയേണ്ടത്. തോക്കുകൾ പൊട്ടില്ലെങ്കിലും സിനിമ പൊട്ടുമെന്നും ചിലർ കുറിക്കുന്നു. 'ഇതൊക്കെ ഇങ്ങനെ ഷെയർ ചെയ്താൽ സിനിമ കാണുമ്പോൾ അതിെൻറ ഒറിജിനാലിറ്റി പ്രേക്ഷകന് നഷ്ടപ്പെടില്ല ഇക്ക'എന്നും ചില അഭ്യൂദയകാംഷികൾ ചോദിച്ചിട്ടുണ്ട്. 'ഇക്ക ഒരു അഭ്യർഥന, ഇത്തരം സാധനങ്ങൾ ചിത്രത്തിെൻറ ചിത്രീകരണശേഷം ഭദ്രമായി സൂക്ഷിക്കണേ.
ഇതിെൻറ നിർമ്മാണത്തിെൻറ ദൃശ്യവും വേണം. ഭാവിയിൽ ചരിത്ര മൃൂസിയത്തിന് ഉപകാര മാവും'എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്. 'തെർമോകോൾ ഉപയോഗിച്ചാൽ കുറച്ചുകൂടി ചിലവ് കുറക്കാം'എന്ന് ഉപകാരപ്രദമായ നിർദേശങ്ങൾ നൽകുന്നവരും ഉണ്ട്.
'മറ്റുള്ള എല്ലാ ഇന്ത്യൻ ഭാഷയിലേക്കും മൊഴി മാറ്റം ചെയ്യണം ഇന്ത്യയിലെ എല്ലായിടത്തെയും ജനങ്ങൾ കേരളത്തിൽ 100 വർഷം മുമ്പ് നടന്ന ഈ ഹിന്ദു വംശീയ കൂട്ടക്കൊലയെ കുറിച്ച് അറിയട്ടെ. ഇന്ത്യ മുഴുവൻ ഈ വിഷയം ചർച്ച ചെയ്യട്ടെ'എന്ന് അലിഅക്ബറിനെ പിന്തുണച്ചും നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്രത്തേയും ദൃക്സാക്ഷി വിവരണത്തേയും അടിസ്ഥാനമാക്കിയാണ് സിനിമ എടുക്കുകയെന്ന് നേരത്തെ അലിഅക്ബർ വ്യക്തമാക്കിയിരുന്നു. മമധർമ എന്നപേരിൽ പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ് സിനിമ നിർമിക്കുന്നത്. ഇതുവരെ 91,21,462 രൂപ ഇൗയിനത്തിൽ ലഭിച്ചതായും അലിഅക്ബർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.