സിനിമയുടെ പേരിൽ സെൻസർബോർഡിന് ജാതിവിവേചനമെന്ന് സംവിധായകൻ അരുൺരാജ്
text_fieldsആലപ്പുഴ: ‘കുരിശ്’ സിനിമയുടെ പേരിൽ സെൻസർ ബോർഡ് ജാതിവിവേചനം കാട്ടുന്നതായി സംവിധായകൻ അരുൺരാജ്. മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന 12കാരൻ പ്രതികരിക്കുന്ന സിനിമയാണിത്. ഈ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡിന്‍റെ നിർദേശം. നേരത്തേ ബോർഡ് നിർദേശിച്ച സീനുകളടക്കം അഞ്ച് കാര്യങ്ങളിൽ മാറ്റംവരുത്തിയെങ്കിലും ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയത്.
പേരുമാറ്റത്തിൽ ശാഠ്യം പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ്. മലയാളത്തിൽ ഈശോ, ചാപ്പാകുരിശ്, വിശുദ്ധൻ, കുരിശുയുദ്ധം, ആമേൻ തുടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ് സെൻസർ ബോർഡ് ഉന്നയിക്കുന്നത്. പേരുമാറ്റത്തെ തുടർന്ന് വിതരണക്കാർ പിന്മാറി. ചിത്രത്തിന്‍റെ പ്രമേയവും ഉള്ളടക്കവും നിലനിർത്തി ‘എഡ്വിന്‍റെ നാമം’ എന്ന പേരിൽ സിനിമ തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിർമാതാവ് എ. മുനീറും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.