ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ? -'മാലികി'നെതിരെ സംവിധായകൻ ഒമർ ലുലു
text_fieldsബീമാപ്പള്ളി പൊലീസ് വെടിവെപ്പ് വീണ്ടും ചർച്ചാവിഷയമാക്കിയ 'മാലിക്' സിനിമക്കെതിരെ സംവിധായകൻ ഒമർ ലുലു. സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ലാണ്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇന്നും ഇവിടെ ഉണ്ട് എന്ന പരിഗണനയിൽ 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു. സിനിമ സംവിധായകന്റെ കലയാണ് എന്നുവെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഒമർ ലുലു എഴുതിയ കുറിപ്പിന്‍റെ പൂർണരൂപം
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് "മാലിക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു".
ചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.