ദിലീപിനെ ജയിലിൽ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് സംവിധായകൻ രഞ്ജിത്ത്; 'ഞാൻ മുൻകൈ എടുത്താണ് ഭാവനയെ പരിപാടിയിൽ എത്തിച്ചത്'
text_fieldsനടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. 'മീഡിയവൺ' ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്ത് സുരേഷ് കൃഷ്ണക്കൊപ്പമാണ് ദിലീപിനെ കാണാൻ ജയിലിൽ എത്തിയത്. ഒപ്പം യാത്ര ചെയ്ത സുരേഷ് അവിടെ കേറാൻ പോയപ്പോൾ കൂടെ പോകുകയായിരുന്നു.
കേസിൽ ദിലീപ് നിരപരാധിയാണെന്ന് ആദ്യം ആളുകൾ പറഞ്ഞിരുന്നു. ജയിലിന് പുറത്ത് നിൽക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് മാധ്യമങ്ങൾ എത്തിയപ്പോഴാണ് അകത്തേക്ക് കടന്നത്. അധികസമയവും സംസാരിച്ചത് ജയിൽ സൂപ്രണ്ടുമായി. നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് ചിത്രീകരിക്കരുത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ഭാവന ഐ.എഫ്.എഫ്.കെയിൽ അതിഥിയായത് സർക്കാറിന്റെ സാംസ്കാരിക നയം. ഞാൻ മുൻകൈ എടുത്താണ് ഭാവനയെ കൊണ്ടുവന്നത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന വന്നത് ഏറെ ചർച്ചകൾക്കും പ്രശംസകൾക്കും വഴിവെച്ചിരുന്നു. അടുത്തിടെ പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ തനിക്കുനേരെ അഞ്ച് വർഷങ്ങൾക്കുമുമ്പുണ്ടായ ദുരവസ്ഥ സംബന്ധിച്ച് നടി ഭാവന തുറന്നു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.