ജോണങ്കിൾ എന്ന ജ്യേഷ്ഠ സഹോദരൻ
text_fieldsനഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണ്. എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നയാളായിരുന്നു ജോണങ്കിൾ. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാൻ വിളിച്ചാൽ അതിന്‍റെ ചരിത്രം, തീയതി എന്നിവയെല്ലാം ഓർത്തെടുത്ത് പറയുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. എങ്ങനെ ഇങ്ങനെ ഓർത്തിരിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു അധ്യാപകനെപ്പോലെ കാര്യങ്ങൾ പറഞ്ഞ് തരും. അത് കേട്ടിരിക്കാൻതന്നെ രസമാണ്.
വലിയ പദസമ്പത്തിനുടമയായിരുന്നു. മനോഹരമായി ഒഴുക്കോടെയാണ് സംസാരം. ഇടക്ക് ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും അത് തന്‍റെ തട്ടകമല്ലെന്ന് പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അഭിനയം. ഒരിക്കൽ എറണാകുളത്ത് മാക്ട സംഘടിപ്പിച്ച ഒരു പരിപാടിയുടെ ചുമതല എന്നെയും ലാലിനെയുമാണ് ഏൽപിച്ചത്. മുതിർന്നവർ ഒട്ടേറെയുണ്ടായിട്ടും ഡയറക്ടർമാരായി നിന്ന് ഷോ ചെയ്യാൻ മടി കാണിച്ചെങ്കിലും അദ്ദേഹമാണ് ഞങ്ങളെ അതിന് മുന്നിട്ടിറക്കിയത്. ആ സംഗീത സംഗമത്തിനിടെയാണ് അങ്കിളുമായി ബന്ധം ഉണ്ടാകുന്നത്. പിന്നെ എല്ലാ പരിപാടികളിലും ഞങ്ങളെ അദ്ദേഹം രംഗത്തിറക്കി. മടിച്ചുനിന്ന ഞങ്ങളെ മുഖ്യധാരയിൽ കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.