ഇമ്രാൻ ഖാനെ കാസ്റ്റ് ചെയ്യാൻ പാടില്ലായിരുന്നു, 'ലക്ക്' സിനിമക്ക് സംഭവിച്ചത് ഇതാണ്; സംവിധായകൻ പറയുന്നു
text_fields'ലക്ക്' എന്ന ചിത്രത്തിലെ നടൻ ഇമ്രാൻ ഖാന്റെ കഥാപാത്രം ജനങ്ങൾ അംഗീകരിച്ചില്ലെന്ന് സംവിധായകൻ സോഹം ഷാ. അത് ചിത്രത്തെ ബാധിച്ചെന്നും ക്ലൈമാക്സിലും പ്രശ്നങ്ങൾ ഉണ്ടായെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2009 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, മിഥുൻ ചക്രവർത്തി, സഞ്ജയ് ദത്ത്, ശ്രുതി ഹാസൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
' ലക്ക് എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുമ്പോൾ, നടൻ ഇമ്രാൻ ഖാന്റെ കാസ്റ്റിങ് അബദ്ധമായി പോയെന്ന് തോന്നുന്നു. ഇമ്രാൻ ഖാൻ ആക്ഷൻ ചിത്രങ്ങൾക്ക് ചേരില്ല. ചിത്രത്തിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് തെറ്റായി പോയി. കാരണം അദ്ദേഹത്തെ ആക്ഷൻ ഹീറോയായി പ്രേക്ഷകർ അംഗീകരിക്കില്ല. ഈ വിഷയത്തിൽ ആരേയും കുറ്റപ്പെടുത്തേണ്ടതില്ല. കാരണം ഇത് എന്റെ ചിത്രമാണ് എന്റെ കുഞ്ഞ്. ഞാനെടുത്ത തീരുമാനം
ചിത്രത്തിന്റെ ക്ലൈമാക്സിനേയും സംവിധായകൻ വിമർശിച്ചു. 'വിചാരിച്ചത് പോലെ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാൻ കഴിഞ്ഞില്ല. എഴുതിയ തിരക്കഥ വളരെ മികച്ചതായിരുന്നു. എന്നാൽ ചിത്രീകരിക്കുന്ന വേളയിൽ ചില മാറ്റങ്ങൾ വരുത്തി. ഇത് സിനിമയാണ്. ജയപരാജയങ്ങൾ ആർക്കും ഉറപ്പിക്കാൻ കഴിയില്ല'- സോഹം ഷാ പറഞ്ഞു.
'കർതം ഭുഗ്തം' സോഹം ഷായുടെ ഏറ്റവും പുതിയ ചിത്രം. ആണ് മെയ് 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.