സംവിധായകൻ ശ്രീഭാരതി അന്തരിച്ചു
text_fieldsചലച്ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായിരുന്ന സംവിധായകൻ ശ്രീഭാരതി അന്തരിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിക്കുകയും മുരളി നായകനായ "പൂവാസം", "അഗ്നിതീർത്ഥം " തുടങ്ങിയ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ശ്രീഭാരതി വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്തരിച്ചത്. ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം സ്വവസതിയിൽ വെച്ചാണ് മരണപ്പെട്ടത്. 61 വയസ്സായിരുന്നു പ്രായം.
മലയാളത്തിൽ ആർ സുകുമാരന്റെ ചീഫ് അസ്സോസിയേറ്റായി യുഗപുരുഷനിൽ പ്രവർത്തിച്ച ശ്രീഭാരതി , " വള്ളിച്ചെരുപ്പ് " എന്ന സിനിമ മലയാളത്തിൽ പൂർത്തിയാക്കിയിരുന്നു. പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മലയാളത്തിൽ ഒരു സിനിമ എന്ന സ്വപ്നം പൂവണിഞ്ഞെങ്കിലും ചിത്രം വെളിച്ചം കാണുന്നതിനു മുൻപ് വിടവാങ്ങേണ്ടി വന്നത് തീർത്തും ദൗർഭാഗ്യകരമായി.
സിനിമയിലെന്നപോലെ പരമ്പരകളിലൂടെയും അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വള്ളിച്ചെരുപ്പിന്റെ മുഴുവൻ പ്രവർത്തകരും അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.