സുശാന്ത് സിങ്ങിന്റെ മാനേജറുടെ മരണം; നാരായൺ റാണെക്കെതിരെ അപകീർത്തിക്കേസ്
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജറായിരുന്ന ദിശ സാലിയാന്റെ മരണത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേന്ദ്ര മന്ത്രി നാരായൺ റാണെ, മകനും ബി.ജെ.പി എം.എൽ.എയുമായ നിതേഷ് റാണെ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര വനിതകമീഷന്റെ നിർദേശത്തെത്തുടർന്ന് മൽവണി പൊലീസാണ് കേസെടുത്തത്.
സുശാന്ത് സിങ് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് ദിശ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആത്മഹത്യയാണെന്ന് വീട്ടുകാരും പറയുന്നു. എന്നാൽ, റാണെയും മകനും ദിശയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയെ സംശയമുനയിൽ നിർത്തിയാണ് റാണെമാരുടെ ആരോപണം. ദിശയുടെ മരണത്തിൽ അന്വേഷണവുമായി ഏജൻസികൾ താക്കറെ വസതിയായ 'മാതോശ്രീ'യിലെത്തുമെന്ന് നാരായൺ റാണെ ഈയിടെ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ദിശയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് വനിതകമീഷൻ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.