നക്ഷത്രങ്ങളുടെ രാജകുമാരൻ; മമ്മൂട്ടിയുടെ 20 വർഷം മുമ്പുള്ള ഡോക്യുമെൻററിയുമായി ദൂരദർശൻ
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള അപൂർവ ഡോക്യുമെൻററിയുമായി ദൂരദർശൻ. 20 വര്‍ഷം പഴക്കമുള്ള ഡോക്യുമെൻററിയാണ് ഡിജിറ്റല്‍ റിലീസായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ദൂരദര്‍ശന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ തോമസ്.ടി കുഞ്ഞുമോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥയും മോഹൻസിതാര സംഗീതവും ഡി തങ്കരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ശബ്ദവിവരണം രവി വള്ളത്തോളിേൻറതാണ്.
മമ്മൂട്ടിയുടെ ജന്മഗ്രാമമായ ചെമ്പിൽ നിന്ന് ആരംഭിച്ച് അദ്ദേഹം പഠിച്ച് വളര്‍ന്ന കലാലയം ജോലി ചെയ്തിരുന്ന കോടതി സിനിമാ ജീവിതം തുടങ്ങി മമ്മൂട്ടിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളിലേക്ക് ഡോക്യുമെന്‍ററി പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്യുമെന്‍ററിയില്‍ മോഹന്‍ ലാല്‍,എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ് തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരെല്ലാം അദ്ദേഹത്തെക്കുറിച്ച അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ വീടും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ബാല്യകാലവുമൊക്കെ ഡോക്യുമെൻററിയിൽ കാണാം.
ആദ്യ ഭാഗം
രണ്ടാം ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.