'ദൂസ്ര'; സി.എ.എ-എന്‍-ആര്‍.സി പശ്ചാത്തലത്തില്‍ ഒരു ഹ്രസ്വ ചിത്രം
text_fields'നിങ്ങളെത്ര പുറത്താക്കാൻ നോക്കിയാലും അതിനു വഴങ്ങാതെ ചെറുത്തുനിൽപ്പുകൾ ഉണ്ടാവും' സി.എ.എ-എന്‍-ആര്‍.സി പശ്ചാത്തലത്തില്‍ ഹ്രസ്വ ചിത്രവുമായി നീലം പ്രൊഡക്ഷന്‍സ്. പുറത്താക്കപ്പെടുന്നവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ചെറുത്ത് നില്‍പ്പിനെ ഭാവനയുടെ മേമ്പൊടി ചാര്‍ത്തി വിദഗ്ദമായി സംസാരിക്കുന്ന തരത്തിലാണ് ദൂസ്‍ര എന്ന പേരില്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ ഇർഫാൻ ഹാദിയുടേതാണ് 'ദൂസ്‌ര'. ഒരു ക്രിക്കറ്റ് മല്‍സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രം കളിയില്‍ നിന്ന് ഒഴിവാക്കിയവരുടെ പ്രതിഷേധവുമായുള്ള തിരിച്ചുവരവാണ് കാണിക്കുന്നത്.
പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരായി രാജ്യത്തുടനീളം അരങ്ങേറിയ മഹാസമരങ്ങളുടെ ഒന്നാം വാർഷികദിനത്തിലാണ് ഇർഫാൻ ഹാദിയുടെ തന്‍റെ ആദ്യ ഹ്രസ്വ ചിത്രമായ 'ദൂസ്‌ര' പുറത്തിറക്കിയത്. നിങ്ങളെത്ര പുറത്താക്കാൻ ശ്രമിച്ചാലും അതിനു വഴങ്ങാതെ നിലനില്‍പ്പിനായുള്ള ചെറുത്തുനിൽപ്പുകൾ ഉണ്ടാവുമെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.