ദൃശ്യം 2ഉം ചൈനയിലേക്ക്; റീമേക്ക് അവകാശം വിറ്റതായി റിപ്പോർട്ട്
text_fieldsആമസോൺ പ്രൈമിൽ റിലീസായി മൂന്നുമാസം പിന്നിടവേ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിെൻറ റീമേക്ക് റേറ്റിനായും വിവിധ ഇൻഡസ്ട്രികൾ വലവീശിക്കഴിഞ്ഞു. ആദ്യം തന്നെ റീമേക്ക് റേറ്റ് സ്വന്തമാക്കി ചിത്രീകരണം തുടങ്ങിയ തെലുങ്ക് വേർഷൻ ഇപ്പോൾ പാക്കപ്പായിരിക്കുകയാണ്. ചിത്രത്തിെൻറ കന്നഡ, ഹിന്ദി റീമേക്കുകളും വൈകാതെ ചിത്രീകരണമാരംഭിച്ചേക്കും.
എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദൃശ്യം രണ്ടിെൻറ ചൈനീസ് റീമേക്ക് അവകാശവും വിറ്റു കഴിഞ്ഞു. ആദ്യ ഭാഗത്തിെൻറ ചൈനീസ് റീമേക്ക് ശ്രദ്ധനേടിയിരുന്നു. ഇതോടെ റിലീസ് ചെയ്ത് മൂന്ന് മാസം തികയവേ നാല് ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്ന ചിത്രമെന്ന റെക്കോർഡ് ഇനി ദൃശ്യം രണ്ടിന് സ്വന്തം. അതിലൊന്ന് വിദേശ ഭാഷയാണെന്നതും ശ്രദ്ധേയമാണ്. ദൃശ്യത്തിെൻറ ആദ്യ ഭാഗം ആറ് ഭാഷകളിലേക്കായിരുന്നു റീമേക്ക് ചെയ്തത്. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസൻ, എസ്തർ, മുരളി ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.