Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യം 2 ഒ.ടി.ടി...

ദൃശ്യം 2 ഒ.ടി.ടി റിലീസിന്​; ആകാംക്ഷ വർധിപ്പിച്ച്​ പുതിയ ടീസർ

text_fields
bookmark_border
ദൃശ്യം 2 ഒ.ടി.ടി റിലീസിന്​; ആകാംക്ഷ വർധിപ്പിച്ച്​ പുതിയ ടീസർ
cancel

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്​ - മോഹൻലാൽ ചിത്രം ദൃശ്യം 2​െൻറ ടീസർ പുറത്തുവിട്ടു. ആമസോൺ പ്രൈം വിഡിയോ ആണ്​ ടീസർ റിലീസ്​ ചെയ്​തിരിക്കുന്നത്​. പ്രൈമിലൂടെ 2021ൽ ചിത്രം ലോക പ്രീമിയറായി സ്​ട്രീം ചെയ്യും.

പുതുവർഷത്തി​െൻറ ആദ്യ മിനിറ്റിൽ തന്നെയെത്തിയ ടീസർ ഏറെ ആകാംക്ഷയും ത്രില്ലിങ്ങും സമ്മാനിക്കുന്നതാണ്​. രാജ്യമൊട്ടാകെ ചർച്ചയായി മാറിയ ദൃശ്യം തിയറ്ററുകളിലെത്തിയിട്ട്​ ഏഴ്​ വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ്​ അതി​െൻറ രണ്ടാം ഭാഗം എത്തുന്നത്​. തിയറ്ററിന്​ പകരം ഒടിടി പ്ലാറ്റ്​ഫോമിലെത്തു​േമ്പാൾ രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ വീട്ടിലിരുന്ന്​ തന്നെ ജോർജ്​കുട്ടിയുടേയും കുടുംബത്തി​െൻറയും പോരാട്ടം വീക്ഷിക്കും.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അന്‍സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്‍, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalJeethu JosephOfficial TeaserDrishyam2
Next Story