'ദുൽഖറിന്റെ തീരുമാനം എന്റെ ഹൃദയം തകർത്തു'; അഭ്യർഥനയുമായി മൃണാൽ താക്കൂർ, നടന്റെ മറുപടി...
text_fieldsസീതാരാമം സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് പ്രണയ ചിത്രങ്ങൾക്ക് ഇടവേള നൽകിയ വിവരം നടൻ ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്. ആരാധകരുടെ അഭ്യർഥന പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നതെന്നും നടൻ പറഞ്ഞു. എന്നാൽ ദുൽഖറിന്റെ ഈ തീരുമാനം മാറ്റണമെന്നാണ് അഭ്യർഥിച്ച് നടി മൃണാൽ താക്കൂർ പറയുന്നത്. സീതാരാമത്തിന്റെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് നടനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ദുൽഖർ റെമാന്റിക് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് പറയുന്നത് ഹൃദയഭേദകമായ തീരുമാനമാണെന്നും നടി പറഞ്ഞു.
'പ്രണയ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നുളള ദുൽഖറിന്റെ തീരുമാനം എനിക്ക് നിരാശ ഉണ്ടാക്കുന്നതാണ്. ഷാരൂഖ് ഖാനെ നോക്കൂ. എത്ര മഹത്തരമായ റൊമാന്റിക് റോളുകൾ അദ്ദേഹം ചെയ്തിരിക്കുന്നു. ദുൽഖർ റൊമാന്റിക് സിനിമകളിൽ അഭിനയിക്കില്ലെന്ന് പറയുന്നത് ഹൃദയം തകർന്ന് പോവുന്ന തീരുമാനമാണ്'– മൃണാൽ ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'പ്രണയ ചിത്രങ്ങളിൽ നിന്ന് താൽകാലികമായി മാത്രം ബ്രേക്ക് എടുക്കുകയാണ്. എന്നാൽ നല്ല തിരക്കഥ വന്നാൽ ചെയ്യുമെന്നും നടിക്ക് മറുപടിയായി ദുൽഖർ പറഞ്ഞു.
ആഗസ്റ്റ് 5 നാണ് സീതാരാമം തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷയിൽ പുറത്ത് ഇറങ്ങിയ ചിത്രം മികച്ച കളക്ഷൻ നേടി. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. സെപ്റ്റംബർ 2 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.