മമ്മൂട്ടിയുടെ താരമൂല്യം സിനിമയിൽ സഹായിച്ചോ; ദുൽഖർ സൽമാന്റെ മറുപടി...
text_fieldsപിതാവ് മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടാതെ സ്വന്തം കഴിവിൽ ശ്രദ്ധിക്കപ്പെടാനാണ് താൽപര്യമെന്ന് നടൻ ദുൽഖർ സൽമാൻ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുടെ താരമൂല്യം ദുൽഖറിന്റെ കരിയറിനെ എങ്ങനെയൊക്കെ സഹായിച്ചു എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.
'കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സിനിമയിൽ സജീവമാണ്. ഞാൻ എന്റെ വ്യക്തിത്വത്തിലൂടെയാണ് പ്രവർത്തിച്ചത്. മറ്റ് അഭിനേതാക്കളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളാനും അവരുടെ തിരഞ്ഞെടുപ്പുകൾ കാണാനുമുളള ഭാഗ്യമുണ്ടായി. ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളുമെല്ലാം ഞാൻ മനസിലാക്കിയിട്ടുണ്ട്. വ്യക്തിത്വം എപ്പോഴും പ്രധാനമാണെന്ന് തോന്നിയിട്ടുണ്ട്' - ദുൽഖർ സൽമാൻ പറഞ്ഞു.
'സീതാ രാമ'മാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 5 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലാണ് തിയറ്ററിൽ എത്തിയത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

