ആര്‍. ആര്‍. ആറിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ടത് ദുൽഖർ ചിത്രം
text_fieldsനടൻ ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ടോളിവുഡ് ചിത്രമാണ് ലക്കി ഭാസ്കർ. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം 2024 ഒക്ടോബർ 31 ആണ് തിയറ്ററുകളിലെത്തിയത്. ഒരു ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ ദുൽഖർ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 115 കോടിയാണ് ലക്കി ഭാസ്കർ ആഗോളതലത്തിൽ നേടിയത്. 74.54 കോടി രൂപയായിരുന്നു ഇന്ത്യയിലെ കളക്ഷൻ.
തിയറ്ററുകളിൽ മാത്രമല്ല ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായി. നെറ്റ്ഫ്ലിക്സിൽ ഇതിനോടകം 20 മില്യൺ കാഴ്ചക്കാരെയാണ് ലക്കി ഭാസ്കർ നേടിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും അധികം ആളുകൾ കണ്ട സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍.എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആർ ആണ് ആദ്യ സ്ഥാനത്ത്.
പിരീഡ് ഡ്രാമ ത്രില്ലർ ചിത്രമാണ് ലക്കി ഭസ്കർ. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദൽഖർ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.