ബോളിവുഡ് താരങ്ങളെ കൈവിട്ടു, ദുൽഖർ സൽമാനെ ചേർത്ത് പിടിച്ച് പ്രേക്ഷകർ; ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച് നടൻ
text_fieldsതെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷമാക്കിയ ദുൽഖറിന്റെ സീതാരാമത്തിന് ബോളിവുഡിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 5 ന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ 2 നാണ് എത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസിന് മുന്നോടിയായി പുറത്ത് ഇറങ്ങിയ ട്രെയിലർ സൂപ്പർ ഹിറ്റായിരുന്നു.
ഹിന്ദി ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിയുമ്പോഴാണ് ദുൽഖർ സൽമാന്റെ സീതാരാമം പ്രദർശനത്തിന് എത്തുന്നത്. എന്നാൽ ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. വളരെ പരിമിതമായ റിലീസുകളും കുറഞ്ഞ പ്രമോഷനുമായിരുന്നു നടത്തിയത്. അതിനാൽ ആദ്യദിനം ശരാശരി കളക്ഷനാണ് ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ ഇത് വർധിക്കാൻ സാധ്യതയുണ്ട്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തിത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.