Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനമ്മളൊന്നും അതിന്...

നമ്മളൊന്നും അതിന് ആയിട്ടില്ല, അതിന് സൂപ്പർതാരങ്ങൾ തന്നെ വേണം-ദുൽഖർ സൽമാൻ

text_fields
bookmark_border
നമ്മളൊന്നും അതിന് ആയിട്ടില്ല, അതിന് സൂപ്പർതാരങ്ങൾ തന്നെ വേണം-ദുൽഖർ സൽമാൻ
cancel

പാൻ ഇന്ത്യൻ ലെവൽ റീച്ചുള്ള മോളിവുഡ് നടനാണ് ദുൽഖർ സൽമാൻ. മല‍യാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ദുൽഖർ തിളങ്ങാറുണ്ട്. താരത്തിന്‍റെ സ്റ്റൈലിനും സിനിമകൾക്കും ഒരുപാട് ആരാധകരുണ്ട്. എന്നാൽ തനിക്ക് പഞ്ച് ഡയലോഗുകൾ ശരിയാവില്ലെന്നാണ് ദുൽഖർ ഇപ്പോൾ പറയുന്നത്. മറ്റ് സിനിമകളെ അപേക്ഷിച്ച് മലയാള സിനിമയിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്നും അദ്ദേഹം പറയുന്നു.

‘മറ്റ് ഭാഷകളെ വെച്ച് നോക്കുമ്പോൾ നമ്മുടെ മലയാളം സിനിമകളില്‍ പഞ്ച് ഡയലോഗുകൾ കുറവാണ്. നമ്മള്‍ പഞ്ച് ഡയലോഗുകള്‍ പറയാനുള്ള അര്‍ഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്. അപ്പോള്‍ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാല്‍ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ലക്കി ഭാസ്കർ എന്ന തെലുഗ് ചിത്രമാണ് ദുൽഖറിന്‍റേതായി അടുത്ത ഇറങ്ങുന്ന ചിത്രം. ഏറെ നാളുകൾക്ക് ശേഷമെത്തുന്ന ദുൽഖർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ഒക്ടോബർ 31ന് ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായിക വേഷം അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanMOLLYWOODLUCKY BASKHAR
News Summary - dulquer salman talks about punch dialogues in malayalam movies
Next Story