കുഞ്ചാക്കോ ബോബന്റെ ചുവടുകൾ അനുകരിച്ച് ദുൽഖറും
text_fieldsസമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ 'ദേവദൂതര്‍ പാടി' പാമ്പ് ഡാൻസിന് ചുവടുവെച്ച് ദുർഖർ സൽമാനും. സീതാരാമം സിനിമയുടെ പ്രമോഷനായി കൊച്ചി ലുലു മാളിൽ എത്തിയതായിരുന്നു ദുൽഖർ.
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായുള്ള കുഞ്ചാക്കോ ബോബന്റെ ചുവടുകൾ ഇതിനകം നാല് ദശലക്ഷത്തിലധികം പേരാണ് യു ട്യൂബിൽ ഔദ്യോഗികമായി കണ്ടത്. ഉത്സവപ്പറമ്പിലെ ഗാനമേളക്കിടെയുള്ള ചാക്കോച്ചന്റെ സ്റ്റെപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായി പുനർനിർമിക്കുകയായിരുന്നു. ജാക്സണ്‍ അരുജ റീപ്രൊഡ്യൂസ് ചെയ്‍ത ഗാനം ബിജു നാരായണനാണ് ആലപിച്ചത്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'സീതാരാമം' ആഗസ്റ്റ് അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ സീത എന്ന കഥാപാത്രമായി മൃണാള്‍ ആണ് വേഷമിടുന്നത്. രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.