'ഈശോ' ഒ.ടി.ടി റിലീസിന്; ജയസൂര്യയുടെ ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന തുക
text_fieldsപേരുകൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം 'ഈശോ' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്.
കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിതെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിർമിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിർവഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല - സുജിത് രാഘവ്, മേക്കപ്പ് - പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെലെക്സ് എബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ - വിജീഷ് അരൂര്‍, സൗണ്ട് - വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷമീജ് കൊയിലാണ്ടി, ലൊക്കേഷന്‍ - കുട്ടിക്കാനം, മുണ്ടക്കയം, പി.ആർ.ഒ - എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.