ചിദംബര പളനിയപ്പന്‍റെ 'ഏകൻ അനേകൻ'; പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി
text_fieldsമണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, ഗാര്‍ഗി അനന്തന്‍, മനോജ് കെ.യു (തിങ്കളാഴ്ച്ച നിശ്ചയം) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മിച്ച് ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഏകന്‍ അനേകന്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി. കോവിഡ് കാലത്ത് തമിഴ് നാട്ടിലെ സാത്താങ്കുളത്ത് പൊലീസ് മര്‍ദ്ദനത്തില്‍ 2 പേര്‍ മരിച്ച വിഷയത്തെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. മലയാളിയല്ലാത്ത സംവിധായകൻ ഒരുക്കുന്ന മലയാള ചിത്രം എന്ന സവിശേഷതയും ഏകന്‍ അനേകനുണ്ട്. തമിഴ്നാട് കാറൈക്കുടി സ്വദേശിയാണ് ചിദംബര പളനിയപ്പന്‍.
കേരളത്തിന്റെ വിവിധ ഭാഗത്തുള്ള എട്ട് തിരക്കഥാകൃത്തുക്കള്‍ പരസ്പ്പരം കാണാതെയും ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാതെയും എഴുതിയ 'ഒറ്റ' തിരക്കഥ എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ജയില്‍ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടത്തിയ ട്രാന്‍സിഷന്‍ ത്രൂ ക്രിയേഷന്‍ എന്ന കോഴ്‌സില്‍ പങ്കെടുക്കുകയും അതില്‍ നിന്ന് സിനിമയെ കൂടുതല്‍ അടുത്തറിയുകയും ചെയ്ത 'ഷാ തച്ചില്ലം' എന്ന കാസര്‍കോട് ചീമേനിയിലെ തുറന്ന ജയിലിലെ അന്തേവാസി ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ്. സിനിമയില്‍ തിരക്കഥ എഴുതിയതിന് പ്രതിഫലമായി ലഭിച്ച രണ്ട് ലക്ഷത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാ സംഭാവന നല്‍കി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ജയില്‍ ഡി.ഐ.ജി അജയ്കുമാറാണ് ചെക്ക് സ്വീകരിച്ചത്.
അഭിനയിച്ചവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇങ്ങനൊരാശയം വളരെ പുതുമയുള്ളതും കൗതുകം നിറഞ്ഞതുമായ ഒന്നായിരുന്നു. പല മേഖലയില്‍ വിവിധ തൊഴിലെടുത്തുകൊണ്ട് സിനിമയെന്ന തങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്ക് കടന്നു വരുന്ന എട്ട് ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഏകന്‍ അനേകന്‍ എന്ന ഈ ചിത്രം.
മഞ്ജു വിജീഷ്, സതീഷ് കുന്നത്ത്, ഉദയൻ കൊറക്കോടൻ, ഉണ്ണി മേഖലൻ, തേജസ് അബ്രഹാം, ജാഫർ കുടുവ, അക്ഷയ് ഭാസി, ശ്രീക്കുട്ടൻ, ഡെന്നി ഡിക്രൂസ്, ജോമി ജോസ് ആലപ്പാട്ടൻ, ലിയോ തരകൻ, ബാലമണി, സംഗീത് കുമാർ, രംഗനാഥൻ, എ.ബി സുനിൽ, ഹരികുമാർ, ഷോൺ മുരളി, സംയക് യുവശ്യവചാസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ചിദംബര പളനിയപ്പൻ, ലതീഷ് വളങ്ങി, പ്രിയദത്ത, ദീപു ദാസൻ, അരുൺദാസ് വാരിയർ, തേജസ് അബ്രഹാം, ഉണ്ണി മേഖലൻ എന്നിവരാണ് മറ്റു തിരക്കഥാകൃത്തുക്കൾ. ഡി.ഒ.പി -ഷാൻ റഹ്മാൻ, എഡിറ്റർ-ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, മ്യൂസിക്-സച്ചിൻ ബാലു, കോസ്റ്റ്യൂം- ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, ആർട്ട്-കണ്ണൻ ആതിരപ്പള്ളി, ലൈൻ പ്രൊഡ്യൂസർ-ഷാ തച്ചില്ലം, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, അമ്പിളി ചന്ദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.