എമ്മി പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ദി ക്രൗണും' നെറ്റ്ഫ്ലിക്സും
text_fieldsവാഷിങ്ടൺ: 73ാമത് എമ്മി പുരസ്കാരങ്ങളിലേറെയും വാരിക്കൂട്ടി 'ദി ക്രൗണും' 'ദി ക്വീൻസ് ഗാംബിറ്റും''. ബ്രിട്ടീഷ് രാജകുടുംബത്തെ വെച്ചുള്ള പരമ്പരയായ 'ദി ക്രൗൺ' ഡ്രാമ വിഭാഗത്തിലെ മികച്ച ഡ്രാമ, നടൻ, നടി, സഹനടൻ, സഹനടി, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവ ഉൾപ്പെടെ 11 പുരസ്കാരങ്ങൾ സ്വന്തമാക്കി. ദി ക്വീൻസ് ഗാംബിറ്റും അത്രയും നേട്ടവുമായി ഒപ്പമെത്തിയപ്പോൾ സാറ്റർഡേ നൈറ്റ് ലൈവ്' എട്ടും ടെഡ് ലാസോ ഏഴും അവാർഡുകൾ നേടി.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ കെയ്റ്റ് വിൻസ്ലെറ്റ് ആണ് മികച്ച നടി. ഇവാൻ മക്ഗ്രെഗർ നടനും. 44 അവാർഡുകൾ വാരിക്കൂട്ടി നെറ്റ്ഫ്ലിക്സ് ടെലിവിഷൻ ശൃംഖലകളിൽ ഏറെ മുന്നിലെത്തി. എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്സ് തുടങ്ങിയവയെക്കാൾ ഇരട്ടിയിലേറെ പുരസ്കാരങ്ങളാണ് നെറ്റ്ഫ്ലിക്സ് സ്വന്തം പേരിൽ കുറിച്ചത്.
ഏറ്റവും കൂടുതൽ നാമനിർദേശങ്ങളുമായി 'ദി ക്രൗണി'നൊപ്പം കടുത്ത മത്സരമുയർത്തിയ 'ദി മാൻഡലോറിയൻ' അവാർഡ് പ്രഖ്യാപനത്തോടെ പിറകോട്ടുപോയി. രണ്ടും 24 വീതം നാമനിർദേശങ്ങളാണ് നേടിയിരുന്നത്. 'ദി ക്രൗണി'നു പുറമെ 'ക്വിൻസ് ഗാംബിറ്റും' 11 പുരസ്കാരങ്ങൾ സ്വന്തമാക്കി.
അതേസമയം, പ്രമുഖ അവാർഡുകളിലേറെയും വെള്ളക്കാർക്ക് മാത്രമാക്കിയെന്ന പരാതിയും സമൂഹ മാധ്യമങ്ങളിൽ ശക്തമായി. കോമഡി, ഡ്രാമ, ലിമിറ്റഡ് സീരീസ് വിഭാഗങ്ങളിലെ പ്രധാന 12 പുരസ്കാരങ്ങളും വെള്ളക്കാരായ നടീനടന്മാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.