എമ്പുരാന്‍ തൂഫാനാക്കിയോ? ആദ്യ ഷോ അവസാനിച്ചപ്പോൾ പ്രതികരണം ഇങ്ങനെ...
text_fieldsതിയറ്ററുകളിൽ എമ്പുരാൻ എഫക്ട്. അത്യാവേശത്തിൽ എമ്പുരാന്റെ ആദ്യ ഷോ പൂർത്തിയായി. ഒറ്റവാക്കിൽ ഗംഭീരം എന്നാണ് ആരാധക വിലയിരുത്തൽ. സമ്മിശ്ര പ്രതികരണങ്ങളും വരുന്നുണ്ട്. എന്ത് പ്രതീക്ഷിച്ചോ അത് കിട്ടിയെന്ന് പ്രേക്ഷകർ. കിടിലം,ഗംഭീരം, അതി ഗംഭീരം ആദ്യ ഷോ അവസാനിക്കുമ്പോൾ ഗംഭീര പ്രതികരണം.
മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷക സ്വീകാര്യതയിലും ആഗോള കലക്‌ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്.
സുപ്രിയയുടെ വാക്കുകൾ- ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എമ്പുരാന്‍ എത്തുകയാണ്. അസാധാരണമായൊരു യാത്രയായിരുന്നു ഇത്. പൃഥ്വിരാജ്, ആ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്ത്, പുനരെഴുത്ത്, ചര്‍ച്ച, തയ്യാറെടുപ്പ്, ലൊക്കേഷന്‍ കണ്ടെത്തൽ, പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ഷൂട്ടിങ്, അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്‌നങ്ങള്‍. കൃത്യതയോടെ നടപ്പാക്കിയ ഒരു ടീം വര്‍ക്കാണിത്.
എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇംഗ്ലിഷ് സിനിമ പോലെയെന്ന് സുചിത്ര. കാൻവാസിൽ ഒരുക്കിയ ചിത്രം. പൃഥ്വിരാജിനെ പോലൊരാൾക്കെ ഇതൊക്കെ സാധിക്കൂ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ. വിദേശ സിനിമ കാണുന്ന ഫീല്‍. എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് മല്ലിക സുകുമാരൻ. മൂന്നാം ഭാഗത്തിനായി വെയിറ്റിങ്, ആരാധകർക്കൊപ്പം ആവേശത്തിൽ കാണാനാണ് രാവിലെ എത്തിയതെന്ന് ടൊവിനോ തോമസ്. പടം ഉഗ്രൻ. പൃഥ്വിരാജ് വേറെ ലെവൽ. ഇങ്ങനെ ഒരു പടം ചെയ്യാൻ സാധിച്ച അവൻ ഭാഗ്യവാനാണ്. ഒരു സംവിധായകനെ സംബന്ധിച്ചുള്ള സ്വപ്നമാണിത് – മേജർ രവി. ഇത് കേരളത്തിന്‍റെ, എമ്പുരാന്‍റെ ഉത്സവമെന്ന് സുരാജ് വെഞ്ഞാറമൂട്.
ഒരു രക്ഷയുമില്ല കിടിലൻ പടം, ലാലേട്ടൻ നെഞ്ചുംവിരിച്ച് അടിച്ച് കയറി, ക്ലൈമാക്സും അടിപൊളി... എന്നിങ്ങനെ നീളുന്നു ആരാധക പ്രതികരണം. അതേസമയം സിനിമയുടെ ആദ്യഷോക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്‌പെന്‍സ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ ആവേശം തല്ലി കെടുത്തുന്ന രീതിയില്‍ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.