'സ്റ്റീഫൻ തിരിച്ചുവന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കൂ'; യുട്യൂബിന് തീപിടിപ്പിച്ച് എമ്പുരാൻ ട്രെയിലറെത്തി
text_fieldsപൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ ട്രെയിലറെത്തി. ആശിർവാദ് സിനിമാസ് പുറത്തിറക്കിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അർധരാത്രി പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം പത്തു ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെയാണ് എമ്പുരാൻ റിലീസിനെ കാത്തിരിക്കുന്നത്. മാർച്ച് 27നാണ് സിനിമ ആഗോള റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിൽ ദീപക് ദേവാണ് സംഗീതം നൽകുന്നത്. സുജിത് വാസുദേവൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അഖിലേഷ് മോഹനനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, അർജുൻ ദാസ്, എറിക് എബൗയേനെ, അഭിമന്യു സിങ്, ആൻഡ്രിയ തിവാടർ, സാനിയ ഇയ്യപ്പൻ തുടങ്ങിയ വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.