രമേശെൻറ നിസ്സഹായാവസ്ഥയുമായി 'എെൻറ മാവും പൂക്കും'
text_fieldsഅച്ഛെൻറ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടർന്നുള്ള പ്രതിസന്ധികൾ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശെൻറ ശ്രമങ്ങൾ മറ്റുള്ളവർക്ക് രസകരമായി തോന്നുമെങ്കിലും അവെൻറ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവെൻറ മനസ്സ് കാണാത്ത കൂടപിറപ്പുകൾക്ക് മുന്നിൽ സ്വയം തോൽവി ഏറ്റുവാങ്ങി ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ അവെൻറ മാവും പൂക്കുകയായിരുന്നു.
ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട 'മക്കന'ക്ക് ശേഷം സിവിൽ പൊലീസ് ഓഫിസറായ റഹീം ഖാദർ രചനയും സംവിധാനവും നിർവഹിക്കുന്ന 'എെൻറ മാവും പൂക്കും' എന്ന സിനിമയിലാണ് രമേശൻറ ധർമ്മസങ്കടങ്ങളുള്ളത്. എസ്.ആർ.എസ് ക്രിയേഷൻസിെൻറ ബാനറിൽ എസ്.ആർ. സിദ്ധിഖും സലീം എലവുംകുടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
അഖിൽപ്രഭാകർ, നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ, ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമ ജി. നായർ, ആര്യദേവി, കലാമണ്ഡലം തീർഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി സിമർ സിങ് നായികയായെത്തുന്നു.
ഛായാഗ്രഹണം- ടി. ഷമീർ മുഹമ്മദ്, എഡിറ്റിങ്- മെേൻറാസ് ആൻറണി, ഗാനരചന- ശിവദാസ് തത്തംപ്പിള്ളി, സംഗീതം- ജോർജ് നിർമ്മൽ, ആലാപനം- വിജയ് യേശുദാസ്, ശ്വേതാ മോഹൻ, പശ്ചാത്തലസംഗീതം- ജുബൈർ മുഹമ്മദ്, പ്രൊ. കൺട്രോളർ- ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം- ബിബിൻ തൊടുപുഴ, കോസ്റ്റ്യും- മെൽവിൻ ജെ, പ്രൊ: എക്സി- സജീവ് അർജുനൻ, സഹസംവിധാനം- വഹീദാ അറയ്ക്കൽ, ഡിസൈൻസ്- സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ്- അജേഷ് ആവണി, ലെയ്സൺ ഓഫിസർ- മിയ അഷ്റഫ്, ഫിനാൻസ് മാനേജർ- സജീവൻ കൊമ്പനാട്, പി.ആർ.ഒ- അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.