Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right' ഇഷ്ടരാഗം'...

' ഇഷ്ടരാഗം' തിയറ്ററുകളിലേക്ക്

text_fields
bookmark_border
 ഇഷ്ടരാഗം തിയറ്ററുകളിലേക്ക്
cancel

കാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ "ഇഷ്ടരാഗം"മെയ് മുപ്പത്തിയൊന്നിന് തിയറ്ററുകളിലെത്തുന്നു.

സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ,വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജി കെ രവികുമാർ ആണ് .സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു. വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്,ശിവപ്രിയ എന്നിവരാണ് ഗായകർ. എഡിറ്റർ- വിപിൻരവി,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്

കല-ബാലകൃഷ്ണൻ കൈതപ്രം,തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി,കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ,അസിസ്റ്റന്റ് ഡയറക്ടർ -ദീപക് ശങ്കർ,ഷാൻ,ബിജിഎം-പ്രണവ് പ്രദീപ്, കളറിസ്റ്റ്- അലക്സ്‌ വർഗീസ്,സ്റ്റിൽസ്-വിദ്യാധരൻ,ഡിസൈൻ- ദിനേശ് മദനൻ,സ്റ്റിൽസ്-വിദ്യാധരൻ. കാഞ്ഞിരക്കൊല്ലി, ഇരിട്ടി വയനാട്,ഗുണ്ടപ്പെട്ട് എന്നിവിടങ്ങിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Eshta Ragam Movie Will Be Released On May 31
Next Story