ഒ.ടി.ടി റീലീസുമായി ഫഹദ് ചിത്രം സീയു സൂൺ: സെപ്റ്റംബർ 1ന് ആമസോൺ പ്രൈമിൽ
text_fieldsസൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ വിജയകരമായ വേള്‍ഡ് പ്രീമിയറിന് ശേഷം പുതിയ ചിത്രവുമായി ആമസോൺ പ്രൈം. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്നു
സീയു സൂൺ എന്ന ചിത്രമാണ് സെപ്റ്റംബർ ഒന്നിന് പ്രീമിയറിനൊരുങ്ങുന്നത്. മഹേഷ് നാരായണനാണ് സംവിധാനം. മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.
#CUSoonOnPrime premiering on September 1 👨💻@maheshNrayan #Fahadhfaasil @roshanmathew22 #DarshanaRajendran #SabinUralikandi @GopiSundarOffl @kunal_rajan @_VishnuGovind pic.twitter.com/LqgS0NIC8K
— amazon prime video IN (@PrimeVideoIN) August 21, 2020
വീഡിയോയിലൂടെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ദുബൈയിലെ തന്‍റെ ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം.
ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.