പുഷ്പയിൽ അല്ലു അർജുന്‍റെ വില്ലനായി ഫഹദ് ഫാസിൽ ടോളിവുഡിലേക്ക്
text_fieldsഅല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം 'പുഷ്പ'യിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ ടോളിവുഡിലേക്ക്.
ചിത്രത്തിന്‍റെ നിർമാതാക്കളായ മൈത്രി ഫിലിംസാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ തമിഴ് നടൻ വിജയ് സേതുപതിയെ ആയിരുന്നു ഇൗ വേഷത്തിേലക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഡേറ്റ് വിഷയമായതോടെ ഫഹദ് ഫാസിലിന് നറുക്ക് വീഴുകയായിരുന്നു.
രശ്മിക മന്ദാനയാണ് നായികയായെത്തുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷം തിയറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനം മൂലം നീളുകയായിരുന്നു. ആഗസ്റ്റ് 13ന് തെലുഗു, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തും. അയ്ലലു അർജുന്‍റെ പിറന്നാൾ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് േപാസ്റ്റർ ഇൻറർനെറ്റിൽ വൈറലായിരുന്നു.
ലോക്ഡൗണിന് ശേഷം നവംബറിലും ജനുവരിയിലുമായി ചിത്രത്തിന്‍റെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയിരുന്നു. ആന്ധ്രയിലെ ചന്ദന കള്ളക്കടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമായതിനാൽ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.