'വീട്ടിൽ വലിയ പ്രശ്നമായിരുന്നു; സിനിമയിൽ വരാതിരിക്കാൻ ധ്യാനത്തിന് കൊണ്ടുപോയി'-നിലീൻ സാന്ദ്ര
text_fieldsകരിക്ക് വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നിലീൻ സാന്ദ്രയുടേത്. അഭിനേത്രി എന്നതിൽ ഉപരി തരക്കഥകൃത്ത് കൂടിയാണ്. നിലീൻ തിരക്കഥ എഴുതിയ സാമർത്ഥ്യ ശാസ്ത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
ഇപ്പോഴിതാ വീട്ടുകാരുടെ പിന്തുണയില്ലാതെയാണ് സിനിമയിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിലീൻ. അഭിനയത്തിലേക്ക് വരാതിരിക്കാൻ വേണ്ടി ധ്യാനത്തിന് കൊണ്ടാക്കിയെന്നും താരം പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'സിനിമയോടുള്ള താൽപര്യം മനസിലായപ്പോൾ വീട്ടിൽ വലിയ പ്രശ്നമായി. വീട്ടിൽ നിന്ന് തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. നാടകവും സ്‌കിറ്റുമെല്ലാം ഞാന്‍ ചെയ്യുമായിരുന്നു. സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്. അതൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്നതൊന്നും അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. നാടകം ചെയ്യാതിരിക്കാന്‍ എന്നെ ധ്യാനത്തിന് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇപ്പോള്‍ എന്റെ ഒരു ആന്റി പറയും ഞാന്‍ ഭയങ്കര ഹാര്‍ഡ്‌വര്‍ക്കിങ്ങാണ് അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്. പണ്ട് എന്റെ ഇത്തരം കഴിവിനെ പറഞ്ഞിരുന്നത് അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ്'- നിലീന്‍ സാന്ദ്ര പറഞ്ഞു. നവംബർ 16നാണ് യൂട്യൂബിൽ സ്ട്രീമിങ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.