'ഞങ്ങളെ ഇഡലി, ദോശ, സാമ്പാര്‍ എന്ന് വിളിക്കരുത്, ഇത് തമാശയല്ല'; രൂക്ഷ വിമര്‍ശനവുമായി ശ്രുതി ഹാസന്‍
text_fieldsതെന്നിന്ത്യൻ ജനങ്ങളെ പരിഹസിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി നടൻ ശ്രുതി ഹാസൻ. തങ്ങളെ ഇഡലി, ദോശ, സാമ്പർ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും തങ്ങളെ അനുകരിക്കുന്നത് തമാശയാണെന്ന് വിചാരിക്കരുതെന്നും ശ്രുതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം പറഞ്ഞത്. എന്തെങ്കിലും സൗത്തിന്ത്യൻ ശൈലിയിൽ പറയൂ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഇത് ചെറിയ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡലി, ദോശ, സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല. ഞങ്ങളെ അനുകരിക്കുന്നത് തമാശയായി കരുതരുത്.'- ശ്രുതി ഹാസന്‍ ചോദ്യത്തിന് മറുപടിയായി കുറിച്ചു.
ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷത്തിനിടെ ഷാറൂഖ് ഖാൻ രാം ചരണിനെ ഇഡലി വട എന്ന് സംബോധന ചെയ്തിരുന്നു. ഇത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. അന്ന് ഷാറൂഖ് ഖാനെ വിമർശിച്ച് രാം ചരണിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്തെത്തിയിരുന്നു. ഷാറൂഖ് ഖാന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും പെതുവേദിയിൽ രാം ചരണിനെ അങ്ങനെ വിളിച്ചത് അപമാനിക്കുന്നതിന് തുല്യമാണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് ശ്രുതി ഹാസൻ. പ്രഭാസ് ചിത്രമായ സാലാർ 2, ചെന്നൈ സ്റ്റോറി എന്നിവയാണ് ഇനി പുറത്തിറങ്ങാനുളള നടിയുടെ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.