അങ്ങേയറ്റം ഹീനപ്രവൃത്തി; ആടിനെ കൊന്ന് കട്ടൗട്ടിൽ രക്താഭിഷേകം നടത്തിയതിനെ തള്ളി രജനിയുമായി അടുത്ത വൃത്തങ്ങൾ
text_fieldsചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്തിന്‍റെ കട്ടൗട്ടിൽ ആരാധകർ ആടിനെെകാന്ന് രക്തം ഒഴിച്ച സംഭവത്തെ അപലപിച്ച് താരവുമായി അടുത്തബന്ധമുള്ള വൃത്തങ്ങൾ. ഖേദകരവും അങ്ങേയറ്റം അപലപനീയവുമായ പ്രവൃത്തിയാണിതെന്ന് ഓൾ ഇന്ത്യ രജനികാന്ത് ഫാൻസ് ക്ലബ് അഡ്മിനിസ്ട്രേറ്ററും രജനികാന്തിന്‍റെ അടുത്ത അനുയായിയുമായ വി.എം. സുധാകർ പറഞ്ഞു.
ഇത്തരം ഹീനമായ പ്രവൃത്തികളിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം, രജനികാന്ത് ഈ വിഷയത്തിൽ നേരിട്ട് പ്രതികരിച്ചിട്ടില്ല.
രജനിയുടെ പുതിയ സിനിമയായ 'അണ്ണാത്തെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിനിടെയാണ് വിവാദ സംഭവം. സൂപ്പർ താരത്തിന്‍റെ കട്ടൗട്ടിൽ ആരാധകർ ആടിനെെകാന്ന് രക്തം ഒഴിക്കുകയായിരുന്നു. അഭിഭാഷകനായ തമിൽവേന്ദൻ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
രജനികാന്തിന്‍റെ ആരാധകർ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും ആഘോഷത്തിനിടെ ആടിനെകൊന്ന് രക്തം കട്ടൗട്ടിൽ ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ ക്രൂരത സ്ത്രീകളിലും കുട്ടികളിലും ഭയമുണ്ടാക്കി. സംഭവം മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടും രജനികാന്ത് പ്രതികരിച്ചില്ലെന്നും മൗനം പാലിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ക്ഷേത്രങ്ങളിൽ പോലും മറതീർത്താണ് ബലി നടത്തുക. കൂടാതെ ഇറച്ചിക്കടകളിലും രഹസ്യ സ്വാഭാവം കാത്തുസൂക്ഷിക്കുന്നു. എന്നാൽ, രജനി ആരാധകർ നടുറോഡിൽ പട്ടാപകൽ ക്രൂരകൃത്യം ചെയ്യുകയായിരുന്നു. തന്‍റെ ആരാധകരുടെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ മൗനം പാലിക്കുന്ന രജനിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.