കുഞ്ഞിനെ നഷ്ടപ്പെട്ടത് മാനസികമായി തളർത്തി; എന്റെ വേദന പറയാതെ തന്നെ ഷാറൂഖിന് മനസിലായി
text_fieldsജീവിതത്തിലെ വിഷമഘട്ടത്തിൽ നടൻ ഷാറുഖ് ഖാൻ നൽകിയ പിന്തുണയെക്കുറിച്ച് സംവിധായകയും കൊറിയോഗ്രാഫറുമായ ഫാറ ഖാൻ. ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ മാനസിക പിന്തുണയേകി ഒപ്പം നിന്നത് ഷാറൂഖ് ആയിരുന്നുവെന്ന് ഫറ നോവ ഐ. വി .എഫ് ഫെര്‍ട്ടിലിറ്റി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കൂടാതെ ഐ.വി.എഫ് തന്റെ കാര്യത്തിൽ അത്ര എളുപ്പമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
'വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളാവാത്തതിനെ തുടർന്നാണ് ഐ.വി.എഫിനെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ എന്റെ കാര്യത്തിൽ ഐ.വി.എഫ് എളുപ്പമായിരുന്നില്ല. എന്റെ ആദ്യ ചിത്രമായ 'ഒം ശാന്തി ഓം' സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ആദ്യം ഗർഭിണിയാവുന്നത്. എന്നാൽ ആ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയില്ല. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നഷ്ടപ്പെടുന്നത്. ഇത് എന്നെ മാനസികമായി തളർത്തി. ഡോക്ടറിനെ കണ്ടതിന് ശേഷം ഞാൻ സെറ്റിലേക്കായിരുന്നു വന്നത്. കുഞ്ഞ് നഷ്ടപ്പെട്ട വേദന മനസിലൊതുക്കി ഷൂട്ടിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാൽ എന്നെ കണ്ടപ്പോൾ തന്നെ ഷാറൂഖിന് കാര്യം മനസിലായി. അദ്ദേഹം എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. കാര്യം തിരിക്കി. ആ സമയം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ അദ്ദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. അന്ന് ഷാറൂഖ് മാനസിക പിന്തുണയേകി ഒപ്പം നിന്നു.
പിന്നീട് അമ്മയാകുന്ന വിവരം എന്റെ അമ്മക്ക് ശേഷം ആദ്യം പറഞ്ഞത് ഷാറൂഖിനോടായിരുന്നു. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം തിരിച്ചു ചോദിച്ചു, 'അമ്മയാകാൻ പോകുന്നോയെന്ന്' . 2008 ല്‍ ഞാൻ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ അദ്ദേഹം ആശുപത്രിയിൽ എത്തി ഞങ്ങളെ സന്ദർശിച്ചിരുന്നു'- ഫറ പറഞ്ഞു
2004 ഡിസംബർ ഒമ്പതിനായിരുന്നു ഫറാ ഖാന്റേയും എഡിറ്ററായ ശിരീഷ് കുന്ദറിന്റേയും വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.