ഷാറൂഖിന്റ റൊമാന്റിക് ഗാനവുമായി ഇസ്രയേലിയൻ താരം- വിഡിയോ
text_fieldsഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. ഭാഷാവ്യത്യാസമില്ലാതെ നടന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഷാറൂഖ് ഖാൻ ചിത്രങ്ങളെ പ്രശംസിച്ച് വിദേശതാരങ്ങളും എത്താറുണ്ട്
ഇപ്പോഴിതാ ഷാറൂഖിന്റെ എവർഗ്രീൻ ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് ഇസ്രയേലിയൻ താരം സാഹി ഹലേവി. എ.എൻ. ഐയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന ചിത്രത്തിലെ 'തുജെ ദേഖാ തോ യേ ജാനാ സനം' എന്ന ഗാനമാണ് നടൻ ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സാഹിയുടെ പാട്ടിന് ലഭിക്കുന്നത്. വളരെ വ്യക്തമായും മനോഹരമായും ഗാനം ആലപിച്ചുവെന്നാണ് ആരാധകർ പറയുന്നത്.
ഫൗദ' പരമ്പരയിലൂടെയാണ് സാഹി ശ്രദ്ധിക്കപ്പെടുന്നത്. 2023 ൽ പുറത്തിറങ്ങിയ അകെല്ലി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മുമ്പൊരിക്കൽ ഇന്ത്യയിലെത്തിയപ്പോൾ താൻ ഹിന്ദി സിനിമയുടെ വലിയ ആരാധകനാണെന്ന് നടൻ പറഞ്ഞിരുന്നു.അന്ന് അനുപം ഖേർ, ഇംതിയാസ് അലി, വിവേക് അഗ്നിഹോത്രി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.