ഡീഗ്രേഡിങ്, വർഗീയത വർധിക്കുന്നു; ഫാൻസ് ഷോ നിർത്തുമെന്ന് ഫിയോക്
text_fieldsകൊച്ചി: തിയറ്ററുകളിൽ പുതിയ സിനിമകളുടെ റിലീസ് സമയത്തെ ഫാൻസ് ഷോകൾ ഒഴിവാക്കാനുള്ള തീരുമാനവുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള). മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡിയിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിലൂടെ മലയാള സിനിമയിൽ ഡീഗ്രേഡിങ്, വർഗീയത തുടങ്ങിയവ വർധിക്കുകയാണ്. ഇതല്ലാതെ ഈ ഷോകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന തിരിച്ചറിവിലാണ് നിർത്താനുള്ള തീരുമാനമെടുത്തത്- അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിലേയ്ക്ക് ആളുകൾ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരം ഫാൻസ് ഷോക്ക് പിന്നാലെ വരുന്ന മോശം പ്രതികരണങ്ങളാണ്. ഇനി റിലീസാകാൻ പോകുന്ന സിനിമകൾക്കുണ്ടാകുന്ന ഡീഗ്രേഡിങ്, ഫാൻസ് ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ഫിയോക്കിന്റെ പ്രതീക്ഷ. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹിക മാധ്യമങ്ങളിലൂടെ ചോരുന്നത് തടയാനാകുമെന്നാണ് ഫിയോക്കിന്റെ പ്രതീക്ഷയെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.