'ആറാട്ട്മുണ്ടൻ' ചിത്രീകരണം ആരംഭിച്ചു
text_fieldsഅയനാ മൂവീസിന്റെ ബാനറിൽ എം. ഡി സിബിലാൽ, കെ. പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന 'ആറാട്ട്മുണ്ടൻ' ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരന്റെയും അയാളോടൊപ്പമുള്ള നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആറാട്ട്മുണ്ടൻ .
കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ, ശ്രുതിലക്ഷ്മി, ഐ.എം വിജയൻ, ശിവജി ഗുരുവായൂർ, കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ, ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ ), പുന്നപ്ര മധു, സാബു തോട്ടപ്പള്ളി, എം. സജീർ, മച്ചാൻ സലിം തൊടുപുഴ, പ്രമോദ് വെളിയനാട്, കെ.പി.സുരേഷ്കുമാർ, വേണു, വിജയകുമാരി, രാഖി കണ്ണൂർ, അശ്വതി, ബിന്ദു, അൻസു കോന്നി എന്നിവർ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കഥ, സംഭാഷണം, തിരക്കഥ - രാജേഷ് ഇല്ലത്ത്, എം ഡി സിബിലാൽ, ഛായാഗ്രഹണം - ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് - അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ഗാനരചന - എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം - സുദ്ദീപ്കുമാർ, മീനാക്ഷി, സാബു മാന്നാർ, അഭിജിത്ത്, ചമയം - പട്ടണം ഷാ, കല- കോയ , കോസ്റ്റ്യും - ദീപ്തി അനുരാഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രദീപ്കുമാർ , ത്രിൽസ് - മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, ഫിനാൻസ് മാനേജർ - എം സജീർ, പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈൻസ് - ഡാവിഞ്ചി പ്രൊഡക്ഷൻസ്, സ്റ്റിൽസ് - അജേഷ് ആവണി , പി ആർ ഓ - അജയ് തുണ്ടത്തിൽ. പൂർണ്ണമായും തൊടുപുഴയിലാണ് ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.