ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘ഹെഡ്മാസ്റ്റർ’, ‘ബി 32-44 വരെ’ എന്നിവയാണ് മികച്ച ചിത്രം. മഹേഷ് നാരായണൻ മികച്ച സംവിധായകൻ. നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ. കെ.പി. കുമാരന് ചലച്ചിത്രരത്നം സമ്മാനിക്കും. റൂബി ജൂബിലി അവാർഡ് കമൽ ഹാസനാണ്. 2022ലെ മികച്ച അന്യഭാഷ ചിത്രമായി പൊന്നിയിൻ ശെൽവൻ - 1 എന്ന ചിത്രം തെരഞ്ഞെടുത്തതായും ഡോ. ജോർജ് ഓണക്കൂർ, തെക്കിൽകാട് ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.നടൻ വിജയരാഘവൻ, ശോഭന, വിനീത്, ഗായത്രി അശോകൻ, മോഹൻ ഡി. കുറിച്ചി എന്നിവർക്ക് ചലച്ചിത്ര പ്രതിഭ പുരസ്കാരങ്ങൾ നൽകും. മികച്ച രണ്ടാമത്തെ ചിത്രം വേട്ടപ്പട്ടികളും ഓട്ടക്കാരും. സഹനടൻ തമ്പി ആന്റണി, അലൻസിയർ. സഹനടി: ഹന്ന റെജി കോശി, ഗാർഗി അനന്തൻ. ബാലതാരം: ആകാശ്രാജ്, ബേബി ദേവനന്ദ. കഥ: എം. മുകുന്ദൻ. തിരക്കഥ: സണ്ണിജോസഫ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. സംഗീത സംവിധാനം: കാവാലം ശ്രീകുമാർ. പശ്ചാത്തല സംഗീതം: റോണി റാഫേൽ. പിന്നണി ഗായകൻ: കെ.എസ്. ഹരിശങ്കർ, എസ്. രവിശങ്കർ. ഗായിക: നിത്യ മാമ്മൻ. ഛായാഗ്രഹകൻ: അബ്രഹാം ജോസഫ്. ഇതിനു പുറമെ, സിനിമ മേഖലയിലെ വിവിധ വിഭാഗങ്ങൾക്കുള്ള പുരസ്കാരങ്ങളും പ്രത്യേക ജൂറി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.