കേന്ദ്ര സർക്കാരിെൻറ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്സും
text_fields
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിെൻറ ഭാഗമായി ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ. മേജര്‍ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന സിനിമയും പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഓഗസ്റ്റ് 21 വരെ സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിലൂടെയാണ് (www.cinemasofindia.com) സിനിമകളുടെ സ്ട്രീമിങ് നടത്തുന്നത്.
ഇൗ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായാണ് ഓണ്‍ലൈനായി ദേശസ്‌നേഹം പറയുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് വാര്‍ത്താ വിതരണമന്ത്രാലയം അറിയിച്ചു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരില്‍ രാജ്യസ്‌നേഹം ഉണര്‍ത്തുന്നതിനാണ് ഫെസ്റ്റിവലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി, ശ്യാം ബെനഗലിെൻറ ഗാന്ധി സേ മഹാത്മാ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, മണിരത്‌നം ചിത്രം റോജ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിങ് എന്നീ സിനിമകളും ഫെസ്റ്റിവലിെൻറ ഭാഗമായി പ്രദർശിപ്പിക്കും. സിനിമകൾ സൗജന്യമായി കാണാം.
കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾക്ക് ശേഷം മേജര്‍ മഹാദേവന്‍ എന്ന സൈനിക കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ നാലാമത്തെ ചിത്രമായിരുന്നു 1971 ബിയോണ്ട് ബോർഡേഴ്സ്. 1971ലെ ഇന്തോ പാക് യുദ്ധം പ്രമേയമാക്കിയ ചിത്രം 2017 ഏപ്രിലിലാണ് തിയറ്ററിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.