ചലച്ചിത്രോത്സവം പാലക്കാടൻ പതിപ്പ്: രണ്ടാം ദിനം ചുരുളിയുൾപ്പെടെ 24 ചിത്രങ്ങൾ
text_fieldsപാലക്കാട്: രാജ്യാന്തര മേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ലിജോജോസ് പെല്ലിശ്ശേരിയുടെ ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഴ് മത്സരചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദർശിപ്പിക്കുക. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോൺലി റോക്ക്, അസർബൈജാൻ ചിത്രം ബിലേസുവർ, വിയറ്റ്നാം ചിത്രം റോം, മെമ്മറി ഹൗസ്, ബേർഡ് വാച്ചിങ് എന്നിവയാണ് ചൊവ്വാഴ്ചത്തെ മത്സര ചിത്രങ്ങൾ.
ലോകസിനിമാ വിഭാഗത്തിൽ ഉബർട്ടോ പസോളിനിയുടെ നോ വെയർ സ്പെഷൽ, കൗതർ ബെൻ ഹനിയ സംവിധാനം ചെയ്ത ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, കിയോഷി കുറസോവ ചിത്രം വൈഫ് ഓഫ് എ സ്പൈ എന്നീ ചിത്രങ്ങളാവും പ്രദർശിപ്പിക്കുക. ഡോൺ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം 1956, മധ്യതിരുവിതാംകൂർ, ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.
മലയാള സിനിമ വിഭാഗത്തിൽ വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ, സെന്ന ഹെഡ്ജ് സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് പ്രദർശിപ്പിക്കുക. ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഗോഡ് ഓൺ ദി ബാൽക്കണി, 12x12 അൺ ടൈറ്റിൽഡ് എന്നീ ചിത്രങ്ങളാണ് ചൊവ്വാഴ്ചത്തെ പ്രദർശനത്തിൽ ഉള്ളത് .
തിങ്കളാഴ്ച വൈകീട്ട് 6.30ന് പ്രിയ തിയറ്ററിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലാണ് ഔദ്യോഗിക തുടക്കം കുറിച്ച് പ്രഖ്യാപനം നടത്തിയത്. ജില്ല കലക്ടർ മൃൺമയീ ജോഷി ശശാങ്ക് തിരിതെളിയിച്ചു. പ്രാദേശികമേളകൾ ലോക സിനിമകളെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. ഫെസ്റ്റിവൽ ബുള്ളറ്റിൻ കലാമണ്ഡലം ശിവൻ നമ്പൂതിരിക്ക് നൽകി കലക്ടർ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ ആമുഖപ്രഭാഷണം നടത്തി.
എൻ.എഫ്.ഡി.സി മുൻ ഡയറക്ടർ പി. പരമേശ്വരൻ, കേരള ഫിലിം ചേംബർ മുൻ പ്രസിഡൻറ് കെ. നന്ദകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ. അജയൻ, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടിയ ഴാങ് ലുക് ഗൊദാർദ് ഓൺലൈനിലൂടെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ജാസ്മില സബാനിക്കിെൻറ ബോസ്നിയന്‍ ചിത്രം ക്വോവാഡിസ്, ഐഡ? ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍
പ്രിയ: രാവിലെ 9.30ന് അണ്‍ഡൈന്‍ (ലോകസിനിമ), 12ന് റോം, (മത്സരവിഭാഗം), 2.15ന് ചുരുളി (മത്സരവിഭാഗം) അഞ്ചിന് ബിലേസുവര്‍, 07.15ന് വൈഫ് ഓഫ് എ സ്പൈ (ലോകസിനിമ)പ്രിയതമ: രാവിലെ ഒമ്പതിന് 9.75 (ലോകസിനിമ), 11.45ന് നോവെയര്‍ സ്പെഷല്‍, രണ്ടിന് വീക്കന്‍ഡ്, 4.30ന് അഗ്രഹാരത്തില്‍ കഴുതൈ, 6.30ന് സ്പ്രിങ് സമ്മര്‍ ഫാള്‍ വിൻറര്‍ ആന്‍ഡ് സ്പ്രിങ്
പ്രിയദര്‍ശിനി: രാവിലെ 9.30ന് ഫിലിം സോഷ്യലിസ്മെ (ഗൊദാര്‍ദ്) (റെട്രോസ്പെക്ടീവ്), 12.15ന് -1956, മധ്യതിരുവിതാംകൂര്‍ (കലൈഡോസ്കോപ്പ്), മൂന്നിന് ദ വുമണ്‍ ഹൂ റാന്‍ (ലോകസിനിമ), അഞ്ചിന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം), ഏഴിന് ക്യാന്‍ നൈദര്‍ ബീ ഹിയര്‍, നോര് ജേണ്ണി ബിയോണ്ട് (കലൈഡോസ്കോപ്പ്)
ശ്രീദേവി ദുര്‍ഗ: രാവിലെ 9.30ന് മ്യൂസിക്കല്‍ ചെയര്‍ (മലയാള സിനിമ) 12.30ന് 12x12 അണ്‍ടൈറ്റില്‍ഡ് (ഇന്ത്യന്‍ സിനിമ), 3.15ന് ഗോഡ് ഓണ്‍ ദ ബാല്‍ക്കണി (ഇന്ത്യന്‍ സിനിമ), 5.45ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ)
സത്യ മൂവി ഹൗസ്: രാവിലെ 9.15ന് നെവര്‍ ഗോണ സ്നോ എഗൈന്‍ (ലോക സിനിമ), 12ന് കോസ (മത്സരവിഭാഗം), 2.15ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 4.30ന് ബേര്‍ഡ് വാച്ചിങ് (മത്സരവിഭാഗം), ഏഴിന് ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്കിന്‍ (ലോക സിനിമ).
ഫോട്ടോപ്രദർശനത്തിന് തുടക്കം
പാലക്കാട്: ചലച്ചിത്ര മേളയുടെ 25 വർഷത്തെ ചരിത്രം പരിചയപ്പെടുത്തുന്ന ഫോട്ടോപ്രദർശനം സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. മീഡിയ സെൽ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൻ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ, അക്കാദമി എക്സിക്യൂട്ടിവ് അംഗം സിബി മലയിൽ, ജനറൽ കൺവീനർ ടി.ആർ. അജയൻ, ജി.പി. രാമചന്ദ്രൻ, പ്രിയ കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള ഫിലിം ചേമ്പർ മുൻ ഭാരവാഹി എൻ. നന്ദകുമാറാണ് ഫെസ്റ്റിവൽ ഓഫിസ് ഉദ്ഘാടനം ചെയ്തത്. പ്രിയദർശിനി തിയറ്റർ കോംപ്ലക്സിലാണ് ഫെസ്റ്റിവൽ ഓഫിസും മീഡിയ സെല്ലും സജ്ജീകരിച്ചിരിക്കുന്നത്. അക്കാദമി വൈസ് ചെയർപേഴ്സൻ ബീന പോളും അക്കാദമി ജനറൽ കൗൺസിൽ അംഗം സജിത മഠത്തിൽ, ജോജി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കാൽ നൂറ്റാണ്ടിലെ സിനിമ; ഫോട്ടോ പ്രദർശനം
ഇ.കെ. നായനാർ, കെ. കരുണാകരൻ, കവികളായ ഒ.എൻ.വി, എ. അയ്യപ്പൻ, ഡി. വിനയചന്ദ്രൻ, നടി സുകുമാരി, വി. ദക്ഷിണാമൂർത്തി, കെ.ആർ. മോഹനൻ, പി.കെ. നായർ, സോളാനസ്, കിം കി ഡുക്, നടൻ മുരളി, അനിൽ നെടുമങ്ങാട്, രാമചന്ദ്രബാബു, പി.വി. ഗംഗാധരൻ തുടങ്ങി മരിച്ചിട്ടും മായാതെ നിൽക്കുന്ന പ്രമുഖരുടെ ഓർമചിത്രങ്ങൾ ഉൾപ്പെട്ട ഐ.എഫ്.എഫ്.കെ രജത ജൂബിലി ഫോട്ടോ പ്രദർശനം 'മേള @25' ആരംഭിച്ചു.
1994ൽ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതൽ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ.എഫ്.എഫ്.കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദർശനത്തിലുള്ളത്.
കിം കി ഡുക്കിന് ആദരം
ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് രാജ്യാന്തര ചലച്ചിത്ര മേള ചൊവ്വാഴ്ച ആദരമർപ്പിക്കും. 'സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ ആൻഡ് സ്പ്രിങ്' എന്ന ചിത്രമാണ് കിമ്മിന് ആദരമായി പ്രദർശിപ്പിക്കുന്നത്. പ്രിയതമ തിയറ്ററിൽ വൈകീട്ട് 6.30നാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.