എം.ജി. സോമൻ ഓർമയായിട്ട് കാൽനൂറ്റാണ്ട്; അനുസ്മരണ പരിപാടികൾ 17 മുതൽ
text_fieldsപത്തനംതിട്ട: നടൻ എം.ജി. സോമൻ വിടവാങ്ങിയിട്ട് 25 വർഷമാകുന്നതിന്റെ ഭാഗമായി എം.ജി. സോമൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരുമാസത്തെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 17ന് ലഹരിക്കെതിരെ തെരുവുനാടക ബോധവത്കരണ പരിപാടിയോടെയാണ് തുടക്കം. ഡിസംബർ 19ന് എം.ജി. സോമൻ സസ്മൃതി സന്ധ്യ, അവാർഡ് നിശ എന്നീ പരിപാടികളോടെ സമാപിക്കും. ഡിസംബർ 19ന് സമാപന ചടങ്ങിൽ ചലച്ചിത്രതാരം കമലഹാസന് എം.ജി. സോമൻ സ്മാരക ലൈഫ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. തിരുവല്ല വിജയ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിക്കും. എം.ജി. സോമനൊപ്പം സിനിമയിൽ സഹകരിച്ച നടീനടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളുമടക്കം 25ലേറെപ്പേർ ചടങ്ങിൽ പങ്കെടുക്കും.
പരിപാടികളുടെ വിളംബരമായി കരുനാഗപ്പള്ളി നാടകശാല അവതരിപ്പിക്കുന്ന 'അരുത് ലഹരി' പേരിൽ ലഹരിവിരുദ്ധ തെരുവുനാടകം നവംബർ 17, 18 തീയതികളിൽ തിരുവല്ലയിലെ കാമ്പസുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി നടക്കും. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നാടകോത്സവം നടക്കും. നടൻ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യും.
എം.ജി. സോമന്റെ ചരമവാർഷികമായ ഡിസംബർ 12ന് രാവിലെ എട്ടിന് തിരുമൂലപുരത്തെ എം.ജി. സോമന്റെ വസതിയിൽ സ്മൃതി ദിനാചരണ ഭാഗമായി പുഷ്പാർച്ചന നടക്കും. വാർത്തസമ്മേനത്തിൽ ചെയർമാർ ബ്ലസി, ഭാരവാഹികളായ ജോർജ് മാത്യു, രാധാകൃഷ്ണൻ കുറ്റൂർ, എസ്.ഡി. വേണുകുമാർ, സുരേഷ് കാവുംഭാഗം, സജിസോമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.