Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇപ്പോഴും ചാൻസ്​ തേടി...

ഇപ്പോഴും ചാൻസ്​ തേടി നടക്കുന്നു

text_fields
bookmark_border
Sudhi Koppa
cancel
camera_alt

സുധ കോപ്പ

ഏതുതരം കഥാപാത്രവും ഭദ്രമാണ്​ സുധി കോപ്പയുടെ കൈയിൽ. സിരകളിലോടുന്ന രക്തം പോലെയാണ്​ അഭിനയം ഈ നടന്​. എത്രയോ കാലം സിനിമയിൽ അവസരം ​ തേടി അലഞ്ഞു. ഒരിക്കൽ പോലും നിരാശനായില്ല. അതിനിടയിൽ കുടുംബം പോറ്റാൻ പല ജോലികളും ചെയ്​തു. എങ്കിലും സിനിമയെന്ന വെള്ളി​െവളിച്ചം മോഹിപ്പിച്ചു കൊണ്ടേയിരുന്നു. കഥാപാത്രങ്ങളുടെ വലുപ്പച്ചെറുപ്പമല്ല, സിനിമയിൽ അഭിനയിക്കുക എന്നതാണ്​ ഇദ്ദേഹത്തെ സംബന്ധിച്ച്​ പ്രധാനം. സാഗൾ ഏലിയാസ്​ ജാക്കി മുതൽ ലവ്​ വരെ ഒരുപാട്​ സിനിമകളിൽ വ്യത്യസ്​തമായ വേഷങ്ങൾ ചെയ്​ത സുധി അഭിനയ ജീവിതത്തെക്കുറിച്ച്​ സംസാരിക്കുന്നു

എന്നെങ്കിലും സിനിമയിലെത്തും

സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ചാൻസ്​ ചോദിച്ചു നടക്കുന്ന ഒരാളായി മാറിയേനെ. വർഷങ്ങളോളം ചാൻസ്​ ചോദിച്ചുനടന്ന ആളാണ്​. എപ്പോഴെങ്കിലും സിനിമയെന്ന വെള്ളിവെളിച്ചത്തിൽ മുഖം കാണിക്കാമെന്ന പ്രതീക്ഷയായിരുന്നു അപ്പോഴൊക്കെ. കുട്ടിക്കാലം മുതൽക്കേ സിനിമയെന്ന മോഹം മനസ്സിൽ കയറിക്കൂടിയിരുന്നു. ​തിയറ്ററിനു മുന്നിലാണ്​ വീട്​. സിനിമ കാണാൻ ഇഷ്​ടം പോലെ അവസരം. അഭിനയമോഹം ഉള്ളിലുണ്ടെങ്കിലും സ്​കൂൾ കാലങ്ങളിൽ ഒരു മത്സരപരിപാടിക്കു പോലും പ​ങ്കെടുത്തിട്ടില്ല. വളരെ ഒതുങ്ങിക്കൂടിയ പ്രകൃതമാണ്​. സഭാകമ്പം അതിലേറെ. വീട്ടിൽ അതിഥികൾ വന്നാൽ ബാത്ത്​റൂമിൽ കയറി ഒളിച്ചിരുന്ന കാലമുണ്ടായിരുന്നു.

സിനിമ മാഗസിനുകൾ തേടിപ്പിടിച്ചു വായിച്ചിരുന്നു അന്നൊക്കെ. മമ്മൂക്കയുടെയും ലാലേട്ട​െൻറയും ജീവിത കഥകളൊക്കെ വാരികകളിൽ വരുമായിരുന്നു. അതൊക്കെ വലിയ പ്രചോദനമായി. ഒരുപാട്​ ചാൻസ്​ തേടിയാണ്​ അവരും ഒരിക്കൽ സിനിമയിൽ കയറിപ്പറ്റിയത്​. നിരന്തരം പരി​ശ്രമിച്ചാൽ ലക്ഷ്യം നേടും എന്നതി​െൻറ ഒന്നാന്തരം തെളിവാണല്ലോ അവരുടെ ജീവിതം. കൊച്ചി പള്ളുരുത്തി സ്​കൂളിലാണ്​ പഠനം. പത്താംക്ലാസ്​ കഴിഞ്ഞ്​ ഐ.ടി.ഐക്ക്​ പോയി. അന്നൊക്കെ ഗൾഫ്​ സ്വപ്​നം കണ്ടാണ്​ ഐ.ടി.​ഐക്ക്​ പോയത്​. സിനിമ എന്നുപറഞ്ഞ്​ തേരാപ്പാര നട​േക്കണ്ട എന്നു കരുതിയായിരിക്കണം വീട്ടുകാർ അതു പഠിക്കാൻ വിട്ടത്.

അച്ഛ​െൻറ നാടകങ്ങൾ

ചെറുപ്പത്തിൽ അച്ഛ​െൻറ (ശിവശങ്കരപ്പിള്ള) നാടകങ്ങളൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്​ പള്ളുരുത്തിയിൽ ബാലെ ട്രൂപ്പ്​ ഉണ്ടായിരുന്നു. എ​െൻറ സിനിമഭ്രാന്തിനെ കുറിച്ച്​ അച്ഛനും ബോധ്യമുണ്ട്​. എന്തുചെയ്​താലും വൃത്തിയായി ചെയ്യണമെന്നാണ്​ അദ്ദേഹം നൽകിയ ഉപദേശം. സർക്കാർ ജീവനക്കാരനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്ത്​ അച്ഛനൊപ്പം ഉത്സവപ്പറമ്പിൽ പരിപാടികൾക്ക്​ പോകും. അഭിനയിക്കാനും മറ്റും നല്ല ആഗ്രഹമുണ്ട്​. നാലാൾ കാൺകെ ചെയ്യാൻ സഭാകമ്പം അനുവദിക്കില്ല. സിനിമ മുന്നിൽ കണ്ടുകൊണ്ട്​ മാത്രം ഏതാനും നാടകങ്ങളിൽ അഭിനയിച്ചു. കുറച്ചു കാലം കഴിഞ്ഞാൽ എല്ലാവരും അവനവ​െൻറ ഏരിയ കണ്ടെത്തുമെന്നാണ്​ തോന്നുന്നത്​. അതുപോലെ എ​െൻറ മേഖല ഞാനും കണ്ടുപിടിച്ചു.

സാഗർ ഏലിയാസ്​ ജാക്കി

ആദ്യത്തെ പടം സാഗർ ഏലിയാസ്​ ജാക്കി. അതിനുമുമ്പും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്​. എന്നാൽ, തിയറ്ററിൽ വരു​േമ്പാൾ ആരും തിരിച്ചറിയില്ല. അതിനാൽ ആദ്യ പടമായി സാഗർ ഏലിയാസ്​ ജാക്കിയെന്ന്​ കരുതുന്നു. ബിഗ്​ബിക്കു ശേഷം അമൽ നീരദി​െൻറ രണ്ടാമത്തെപടം, ഇരുപതാം നൂറ്റാണ്ട്​ എന്ന സിനിമയുടെ രണ്ടാം ഭാഗം, ലാലേട്ട​െൻറ പടം എന്നീ ഹൈലൈറ്റ്​സുകളാണ്​ ഈ പടത്തിനുള്ളത്​.

ആട്​ 2ൽ സുധി കോപ്പയും ബിജുക്കുട്ടനും

എറണാകുളത്ത്​ ഒരു ​അമേച്വർ ട്രൂപ് ഉണ്ടായിരുന്നു. അതിൽ ഞാനും അംഗം. സാഗർ ഏലിയാസ്​ ജാക്കിയുടെ ഭാഗമായിരുന്ന സുഹൃത്താണ്​ സിനിമയിലേക്ക്​ നാടകക്കാരെ വേണമെന്ന്​ പറയുന്നത്. അങ്ങനെ ഓഡിഷനു പ​ങ്കെടുത്തു. ഒരുപാട്​ ഓഡിഷനുകളിൽ പോയതി​െൻറ അനുഭവമുള്ളതിനാൽ സിനിമയിലേക്ക്​ അഭിനയിക്കാൻ വിളിക്കുമെന്ന്​ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കോതമംഗലം ഇടമലയാർ ഭാഗത്തേക്ക്​ ടൂർ​ പോയ സമയത്ത്​ ഷൂട്ടിങ്ങിന്​ വിളി വന്നു​. ആ ഫോൺവിളി അറിഞ്ഞതുമുതൽ മറ്റൊരു ലോകത്തായിരുന്നു. ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു അനുഭവം.

നെഗറ്റിവ്​ കഥാപാത്രമായിരുന്നു സിനിമയിൽ എനിക്ക്​. അഭിനയിക്കുകയാണ്​ എ​െൻറ ജോലി. തേടിവരുന്ന കഥാപാത്രങ്ങളുടെ വലുപ്പമല്ല, അവസരം കിട്ടുകയാണ്​ പ്രധാനം. സാഗർ ഏലിയാസ്​ ജാക്കിക്കു ശേഷം റോബിൻ ഹുഡായിരുന്നു അടുത്തത്​. വളരെ ചെറിയ റോൾ. എന്നെ സംബന്ധിച്ച്​ വലിയ പ്രാധാന്യമുള്ളതായിരുന്നു അത്​. ഇപ്പോഴും ചാൻസ്​ തേടി നടക്കുന്ന ഒരാളാണ്​ ഞാൻ. പിന്നീട്​ കുറെയേറെ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. മഹേഷ്​ നാരായണ​െൻറ മാലിക്​ എന്ന സിനിമയിലേക്കും ചാൻസ്​ ചോദിച്ചു​. ആ സിനിമയിൽ ചെറിയ വേഷമുണ്ട്​. ഒറ്റ സീനിലാണെങ്കിൽ പോലും അത്തരം സിനിമകളുടെ ഭാഗമാവാൻ കഴിയുന്നത്​ ഭാഗ്യമാണ്​​.

പൈപ്പിൻ ചുവട്ടിലെ പ്രണയം

കോമഡി സ്വഭാവമുള്ള കഥാപാത്രങ്ങൾ ആണ്​ കൂടുതലും ചെയ്​തിരുന്നത്. അതിൽനിന്ന്​ വ്യത്യസ്​തമായി ഇമോഷണലായ കഥാപാത്രമായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ. ആളുകൾ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന ആധി ഉണ്ടായിരുന്നു. എന്നാൽ, ആളുകൾ​ അതിഷ്​ടമായി സ്വീകരിച്ചു. പൊറിഞ്ചു മറിയം ജോസിലേക്ക്​ ഈ പടം കണ്ടാണ്​ വിളിക്കുന്നത്​. ഇതുവരെ ചെയ്​തതിൽ എല്ലാ കഥാപാത്രങ്ങളും ഇഷ്​ടം തന്നെ. ചെയ്​തതിൽ ആടിലെ കഞ്ചാവ്​ സോമൻ എന്ന കഥാപാത്രമാണ്​ കുട്ടി​കൾക്കൊ ക്കെ ഇഷ്​ടം.

ആമേൻ, പൊറിഞ്ചു മറിയം ജോസ്​, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, ലവ്​ എന്നീ സിനിമകളിലെയും കഥാപാത്രത്തെ ഇഷ്​ട​മായെന്ന്​ പറഞ്ഞ്​ ആളുകൾ വിളിക്കാറുണ്ട്​. എനിക്കു ചെയ്യാവുന്ന കാരക്​ടറുകൾക്ക്​ പരിമിതിയുണ്ട്​. ഓരോ വേഷം ചെയ്യു​േമ്പാഴും ഉള്ളിൽ പേടിയുണ്ട്​. യാത്രകൾ ഒരുപാടിഷ്​ടമുള്ളയാളാണ്​. കേരളത്തി​െൻറ എല്ലാ ജില്ലകളിലും പരിചയക്കാർ ഉണ്ട്. തിരുവനന്തപുരം മുതൽ കാസർകോട്​​ വരെയുള്ള ആളുകളുടെ സംസാരരീതിയെക്കുറിച്ച്​ അറിയാം. ചിലപ്പോൾ അഭിനയത്തിന്​ അതും ഗുണം ചെയ്യും.

സിനിമക്കാർക്കും​ രാഷ്​ട്രീയം ചേരും

രാഷ്​ട്രീയകാര്യങ്ങളെക്കുറിച്ച്​ ശ്രദ്ധിക്കാറുണ്ട്​. തെരഞ്ഞെടുപ്പായതിനാൽ ഓരോ മണ്ഡലത്തിലെയും പൾസ്​ കുറച്ചൊക്കെ അറിയാം. എന്നാൽ, അതിനെക്കുറിച്ച്​ ചർച്ചയിൽ പ​ങ്കെടുത്ത്​ സംസാരിക്കാനുള്ള അറിവൊന്നുമില്ല. മറ്റൊരു മേഖല പോലല്ല, രാഷ്​ട്രീയം. 24 മണിക്കൂറും സേവനം ആവശ്യപ്പെടുന്ന മേഖലയാണത്​. വിശ്വസിച്ച്​ വോട്ട്​ ചെയ്​ത്​ ജയിപ്പിക്കുന്ന ജനങ്ങളോട്​ തീർച്ചയായും ബാധ്യത ആവശ്യമാണ്​. അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും തയാറായിരിക്കണം. ഒരു കണക്കിന്​ നോക്കിയാൽ രാഷ്​ട്രീയവും സിനിമപോലെയാണ്​. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തുടങ്ങിയാണ്​ പലരും പടിപടിയായി ഉയരങ്ങളിലെത്തുന്നത്​. യാദൃച്ഛികമായി എത്തുന്നവരും ഉണ്ട്​. ​അവർക്ക്​ അധികകാലം ശോഭിക്കാൻ കഴിയില്ല. പരിചയം ഏറെ ആവശ്യമുള്ള മേഖലയാണത്​. സിനിമക്കാർക്കും രാഷ്​ട്രീയത്തിൽ മത്സരിക്കാം. പക്ഷേ, വിജയിച്ചു കഴിഞ്ഞാൽ ജനങ്ങൾക്കൊപ്പമായിരിക്കണം എന്നു മാത്രം.

സിനിമ മാറി, തിരശ്ശീലയും

ഇപ്പോൾ സിനിമയിൽ ഒരാളും അനിവാര്യരല്ല. അത്രക്ക്​ സിനിമ മാറിക്കഴിഞ്ഞു. എന്നാൽ, ഞാൻ ചാൻസ്​ തേടിയലഞ്ഞ കാലത്ത്​ അതല്ല സ്ഥിതി. കഥാപാത്രത്തിന്​ അനുയോജ്യരായ ഒരാളെ മാത്രമേ അഭിനയിക്കാൻ വിളിക്കൂ. നല്ല അഭിനേതാക്കൾ വരു​േമ്പാഴേ ആരോഗ്യകരമായ മത്സരമുണ്ടാകൂ. കഴിഞ്ഞ ദിവസം ജോജി കണ്ടു. അതിലെ കഥാപാത്രങ്ങളുടെ അഭിനയം കണ്ട്​ വിസ്​മയിച്ചു പോയി.

കോവിഡ്​ കാലത്താണ്​ മലയാള സിനിമ അതിജീവനത്തി​െൻറ പുതിയ പാത കണ്ടെത്തിയത്​. തിയറ്ററുകൾ അടഞ്ഞാലും സിനിമ പുറത്തിറക്കാൻ ഒ.ടി.ടി റിലീസ്​ എന്ന ബദൽ മാർഗം കണ്ടെത്തി. വിചാരിച്ചതിലും കൂടുതൽ ആളുകൾ സുരക്ഷിതമായി​ കോവിഡ്​ കാലത്ത്​ സിനിമകൾ കണ്ടു. സൂഫിയും സുജാതയും, ഹലാൽ ലവ്​ സ്​റ്റോറി, ദൃശ്യം, ലവ്, ജോജി തുടങ്ങിയ പടങ്ങൾ ഒ.ടി.ടി റിലീസ്​ ആണ്​. നെറ്റ്​ഫ്ലിക്​സ്​ പോലുള്ളവ കുറച്ചു കാശു ​െചലവുള്ളതായതിനാൽ അവിടെ റിലീസ്​ ആകുന്നവ എല്ലാവരിലേക്കും എത്തുന്നുണ്ടോ എന്നറിയില്ല.

മോഹിപ്പിക്കുന്ന റോൾ എന്നൊന്നില്ല

സിനിമകൾ ഹിറ്റായാൽ മാത്രമേ അതിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടൂ. ഹിറ്റ്​ സിനിമയിലെ ചെറിയ കഥാപാത്രങ്ങ​ളെ പോലും ആളുകൾ ഓർത്തെടുക്കും. സിനിമ ഹിറ്റാവണമെന്ന്​ കരുതിയാണ്​ എല്ലാവരും അഭിനയിക്കുന്നത്​. എ​ന്തൊക്കെയോ കാരണങ്ങൾ കൊണ്ട്​ ചിലപ്പോൾ ചില സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തേടി വരുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യണം. ശ്വാസം നിലക്കുന്നവരെ അഭിനയിക്കണം. ഇതാണ്​ നടനെന്ന നിലയിലുള്ള സ്വപ്​നം. ശങ്കരാടി, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണിക്കൃഷ്​ണൻ, നെടുമുടി വേണു, പപ്പു ഇവരുടെ പടങ്ങൾ കാണു​േമ്പാൾ ഇവർ എങ്ങനെയാണിതൊക്കെ ചെയ്യുന്നതെന്ന്​ ആലോചിച്ചിട്ടുണ്ട്​.

ഇന്ത്യൻ റുപ്പിയിലെ തിലകൻ ചേട്ട​െൻറ കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിനു മാത്രമേ പറ്റൂ. ആ റോൾ മറ്റൊരാൾ ചെയ്​താൽ ശരിയാകില്ല. ഓരോരുത്തർക്കും ഒാരോന്ന്​ പറഞ്ഞുവെച്ചിട്ടുണ്ട്​. ഇതുപോലുള്ള കഥാപാത്രങ്ങൾ ചെയ്​ത്​ ഹിറ്റായാൽ ജീവിതം ധന്യം. ഭാര്യയും മകനുമടങ്ങുന്ന കുടുംബം എല്ലാ പിന്തുണയുമായി കൂടെയുണ്ട്​. ശാന്തകുമാരിയാണ്​ അമ്മ. ഭാര്യ: വിനീത, മകൻ: യയാതി. ​സഹോദരി: സന്ധ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemovie actorSudhi Koppa
News Summary - Film Star Sudhi Koppa Life and Career
Next Story