മമ്മുക്ക തേടിയ കുഞ്ഞ് ആരാധികയെ കണ്ടെത്തി
text_fieldsമമ്മുക്ക തന്നെ ബർത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധികയെ ഒടുവിൽ കണ്ടെത്തി. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടൻ സജ്ല ദമ്പതികളുടെ മകൾ പീലിയാണ് മമ്മുക്കയുടെ ആ ചെറിയ വലിയ ആരാധിക.
മമ്മുക്കാനോട് മുണ്ടൂലെന്നും ഹാപ്പി ബർത്ത്ഡേയ്ക്ക് തന്നെ വിളിച്ചില്ലെന്നും പറഞ്ഞ് കുട്ടി പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു. കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നയാളുടെ ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു.
എന്നാൽ, ഇതിനൊന്നും വഴങ്ങാതെ കുട്ടികരച്ചിൽ തുടരുന്നതാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് മമ്മുട്ടി തന്നെ പിണങ്ങല്ലേ, എന്താ മോൾടെ പേരെന്ന കുറിപ്പോടെ വീഡിയോ ഷെയർ ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ഇൗ പരിശ്രമമാണ് ഇപ്പോൾ വിജയിച്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.