Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅല്ലു സിരിഷ്​-അനു...

അല്ലു സിരിഷ്​-അനു ഇമ്മാനുവൽ ചിത്രം 'പ്രേമ കടന്ത' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്​

text_fields
bookmark_border
allu sirish anu emmanuel
cancel

നടന്‍ അല്ലു അര്‍ജു​െൻറ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. 'പ്രേമ കടന്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ ആണ് നായികയാവുന്നത്.

അല്ലു സിരിഷി​െൻറ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററുകള്‍ തരുന്ന സൂചന.

ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുമ്പായി പ്രീലുക്ക് ഇറക്കി ടോളിവുഡ് സിനിമാ ലോകത്ത് ഇതൊരു പുതിയ ട്രെൻഡിന്​ അണിയറ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിരുന്നു. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിഎ 2 പിക്‌ചേഴ്‌സി​െൻറ ബാനറില്‍ താരത്തി​െൻറ പിതാവ്​ അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. സിരിഷി​​െൻറ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായിരുന്നു. അല്ലു സിരിഷി​െൻറ അവസാന ചിത്രം എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.

നേരത്തെ മോഹന്‍ലാലിനൊപ്പം '1971 ബിയോഡ് ദി ബോര്‍ഡര്‍' എന്ന ചിത്രലൂടെ അല്ലു സിരിഷ് മലയാളത്തിലും അഭിനയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu SirishAnu EmmanuelPrema Kadanta
News Summary - first looks of Allu Sirish Anu Emmanuel movie Prema Kadanta out
Next Story