തെന്നിത്തെന്നി പാറി...’ -ലക്ഷദ്വീപിന്റെ സൗന്ദര്യം ഒപ്പിയെടുത്ത് ‘ഫ്ലഷി’ലെ പുതിയ ഗാനം
text_fieldsകൊച്ചി: ലക്ഷദ്വീപിന്റെ സൗന്ദര്യവും ദ്വീപ് ജീവിതത്തിന്റെ നേർക്കാഴ്ചകളും ഒപ്പിയെടുത്ത് ‘ഫ്ലഷ്’ സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘തെന്നിത്തെന്നി പാറി, ചിന്നിച്ചിന്നി ചാറി’ എന്ന് തുടങ്ങുന്ന ഗാനം സംഗീതാസ്വാദകരുടെ മനം കവരുകയാണ്. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിത സംവിധായികയായ ഐഷ സുൽത്താന പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തി ഒരുക്കിയ ‘ഫ്ലഷ്’ ഈമാസം 16നാണ് റിലീസ് ചെയ്യുന്നത്. നജീം അർഷാദും വില്യം ഫ്രാൻസിസും ചേർന്നാണ് ‘തെന്നിത്തെന്നി പാറി...’ ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു.
‘ഫ്ലഷി’ലെ 'പക്കിരിച്ചി പക്കിരിച്ചി പക്കിരിച്ചി പാത്ത’ എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ പുറത്ത് വന്നിരുന്നു. നാടൻ ശീലിന്റെ മനോഹാരിതയും ഹൃദ്യതയും ഉൾചേരുന്ന ഈ പാട്ട് ലക്ഷദ്വീപിലെ വാമൊഴി ഭാഷയായ ജസരിയിലുള്ള മലയാള സിനിമയിലെ ആദ്യഗാനം കൂടിയാണ്.
കടലും കരയും ഒരുപോലെ കഥകൾ പറയുന്ന ‘ഫ്ലഷി’ൽ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന 'ഫ്ലഷി'ന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ.ജി. രതീഷാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്. വില്യം ഫ്രാന്‍സിസിനൊപ്പം കൈലാഷ് മേനോനും സംഗീതം നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.