ഫോക്ലോർ അക്കാദമി ചലച്ചിത്രമേള: മോപ്പാള മികച്ച ചിത്രം; സംവിധായിക സുമിത്ര ഭാവെ
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ സമാപിച്ച കേരള ഫോക്ലോർ അക്കാദമി പ്രഥമ രാജ്യാന്തര ഫോക് ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി സന്തോഷ് പുതുകുന്ന് സംവിധാനം ചെയ്ത മോപ്പാള തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായിക സുമിത്ര ഭാവെയാണ്. ചിത്രം ധിഠീ. മികച്ച നടിയായി കെഞ്ചിരക്ക് ജീവൻ നൽകിയ വിനുഷാ രവിയെയും മികച്ച നടനായി മോപ്പാളയിൽ പ്രധാന വേഷം ചെയ്ത സന്തോഷ് കീഴാറ്റൂരിനെയും തെരഞ്ഞെടുത്തു.
പുള്ള് എന്ന ചിത്രത്തിൽ ദേവമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെയ്ന മരിയ പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. പനി സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ച ഐസക് കൊട്ടുകാപ്പള്ളി, കെഞ്ചിര സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ച ശ്രീവത്സൻ ജെ. മേനോൻ എന്നിവർക്കാണ് മികച്ച പശ്ചാത്തല സംഗീത സംവിധായകർക്കുള്ള പുരസ്കാരം. മികച്ച ഡോക്യുമെൻററിയായി തെയ്യാട്ടം തെരഞ്ഞെടുത്തു. തെയ്യാട്ടത്തിെൻറ സംവിധായകന് ജയന് മങ്ങാട് ആണ് മികച്ച സംവിധായകൻ. വി.എം. മൃദുൽ സംവിധാനം ചെയ്ത കാണി, രജിൽ കെയ്സി സംവിധാനം ചെയ്ത കള്ളൻ മറുത എന്നീ രണ്ട് ചിത്രങ്ങളെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
ഡോ. അജു കെ. നാരായണന്, അച്യുതാനന്ദന്, കെ.പി. ജയകുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സിനിമ, ഡോക്യുമെൻററി വിഭാഗങ്ങളുടെ അവാർഡ് തുക ഉയർത്തുക, മികച്ച സംവിധാനം എന്നത് ഒഴിവാക്കി മികച്ച മൂന്ന് ചിത്രങ്ങൾക്ക് പുരസ്കാരം നൽകുക, ഡോക്യുമെൻററി വിഭാഗത്തിൽ ദൈർഘ്യമനുസരിച്ച് രണ്ട് വിഭാഗങ്ങൾ (ഹ്രസ്വം, ദീർഘം) പരിഗണിക്കുക, പുരസ്കാര പരിഗണനയിൽ ഫോക് സംഗീതത്തെ മുൻനിർത്തിയുള്ള പശ്ചാത്തല സംഗീതത്തിന് പ്രത്യേക പുരസ്കാരം തുടങ്ങിയ നിർദേശങ്ങൾ വിധികർത്താക്കൾ മുന്നോട്ടുെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.