ഐ.പി.എല്ലിൽ പരസ്യം; പ്രഭാസിന്റെ 'കൽക്കി 2898 എ.ഡി'യുടെ പ്രമോഷൻ ഇങ്ങനെ, ചിത്രത്തിനായി മുടക്കുന്നത് കോടികൾ!
text_fieldsപ്രഭാസ്, കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി 2898 എ.ഡി. ജൂൺ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ബിഗ് ബജറ്റ് ചിത്രമായ കൽക്കിയുടെ പ്രമോഷനായി വമ്പൻ തുകയാണ് അണിയറപ്രവർത്തകർ ചെലവാക്കുന്നത്രേ. ഏകദേശം 40 മുതൽ 60 കോടി വരെയാണ് പ്രമോഷനായി നീക്കിവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ഐ.പി.എൽ കേന്ദ്രീകരിച്ചും പ്രമോഷൻ സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിനിടെ ചിത്രത്തിന്റെ 12 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രദർശിപ്പിക്കാണ് പദ്ധതി. ഇതിന്റെ ചെലവ് മൂന്ന് കോടിയാണ്. കൂടാതെ സൗത്ത് കേന്ദ്രീകരിച്ചും പ്രമോഷൻ പരിപാടി ഒരുക്കുന്നുണ്ട്.
സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എ.ഡി. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. അശ്വത്ഥാമാ ആയിട്ടാണ് അമിതാഭ് ബച്ചൻ എത്തുന്നത്. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്.600 കോടി ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.
ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.